LiveTV

Live

National

നിര്‍ഭയ കേസില്‍ വധ ശിക്ഷ വൈകിപ്പിക്കാന്‍ ശ്രമം; അഭിഭാഷകന്‍ പിന്മാറി

തീരുമാനം കേട്ട നിര്‍ഭയയുടെ മാതാപിതാക്കള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു.

നിര്‍ഭയ കേസില്‍ വധ ശിക്ഷ വൈകിപ്പിക്കാന്‍ ശ്രമം; അഭിഭാഷകന്‍ പിന്മാറി

നിര്‍ഭയ കേസില്‍ വധ ശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും ശ്രമം. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന ഹരജി പട്യാല ഹൌസ് കോടതി പരിഗണിക്കവെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്‍മാറി. ഡല്‍ഹി നിയമ സഹായ അതോറിട്ടിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍ ഗുപ്തയുടെ പിതാവിന് നല്‍കിയിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.

തീരുമാനം കേട്ട നിര്‍ഭയയുടെ മാതാപിതാക്കള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. ‘ഞാൻ കഴിഞ്ഞ ഒന്നര വർഷമായി ഇവിടെയുണ്ട്. അവരുടെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഞാൻ ഇരയുടെ അമ്മയാണെങ്കിൽ കൂടി എനിക്കും ചില അവകാശങ്ങളുണ്ട്. മരണവാറന്റ് പുറപ്പെടുവിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്.’ നിർഭയയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.