LiveTV

Live

National

മുംബൈ പോലീസിന്റെ രേഖകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള കരാർ ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ബന്ധുക്കൾക്ക് നൽകിയത് വിവാദമാകുന്നു

സൊറാബുദീൻ ഷേക്ക്‌ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കുകയും സ്വാഭാവിക മരണമെന്ന് റിപ്പോർട്ട്‌ നൽകുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സഞ്ജയ്‌ ബർവെ

മുംബൈ പോലീസിന്റെ രേഖകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള കരാർ ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ബന്ധുക്കൾക്ക് നൽകിയത് വിവാദമാകുന്നു

മുംബൈ പോലീസിന്റെ രേഖകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള കരാർ പോലീസ് കമ്മിഷ്ണർ സഞ്ജയ് ബർവയുടെ ബന്ധുക്കൾക്ക് നൽകിയത് വിവാദമാകുന്നു. കഴിഞ്ഞ ബി.ജെ.പി സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ട് മുൻപാണ് കരാർ ഒപ്പിട്ടത്. ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സഞ്ജയ്‌ ബർവെ.

തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘനം നടത്തിയാണ് മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ്‌ ബർവയുടെ ഭാര്യയും മകനും നടത്തുന്ന കമ്പനിക്ക് കരാർ നൽകിയത്. ഇവരുടെ ക്രിസ്പ് ക്യു ഇൻഫർമേഷൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അഞ്ചു വർഷത്തേക്കാണ് പോലീസ് രേഖകൾ ഡിജിറ്റലൈസ് ചെയ്യാൻ അനുമതി നൽകിയത്. 2019 മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സെപ്റ്റംബർ 30ന് നിലവിൽ വന്നതിന് ശേഷമാണ് ഫഡ്‌നാവിസ് സർക്കാർ കരാർ ഒപ്പിട്ടത്. പോലീസ് രേഖകൾ സ്വകാര്യ ഏജൻസിക്ക് കൈമാറിയത് രഹസ്യങ്ങൾ ചോരാൻ കാരണമാകുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

സൊറാബുദീൻ ഷേക്ക്‌ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കുകയും സ്വാഭാവിക മരണമെന്ന് റിപ്പോർട്ട്‌ നൽകുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സഞ്ജയ്‌ ബർവെ. എന്നാൽ മുൻ‌കൂർ പണം വാങ്ങില്ലെന്ന ഉറപ്പ് നൽകിയതിനാലാണ് കരാർ നൽകിയതെന്ന് ബർവെ പ്രതികരിച്ചു.