LiveTV

Live

National

ഗാർഹിക പാചകവാതക വില കുത്തനെ കൂട്ടി

ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്

ഗാർഹിക പാചകവാതക വില കുത്തനെ കൂട്ടി

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. 14.2 കിലോ സിലിണ്ടറിന് 146.50 രൂപയാണ് വര്‍ധനവ് വരുത്തിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതലുള്ള വില.

ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം 704 രൂപയുണ്ടായിരുന്ന പാചകവാതക സിലണ്ടറിന് ഇന്നുമുതല്‍ 850.50 രൂപയാണ് നല്‍കേണ്ടത്. വിലവര്‍ധനവ് നിലവില്‍ വന്നതായി എണ്ണകമ്പനികള്‍ അറിയിച്ചു. എല്ലാ മാസവും ഒന്നാം തിയതി പാചക വാതക വില പുതുക്കാറുള്ള എണ്ണ കമ്പനികള്‍ ഈ മാസം വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് വര്‍ധിച്ച വില ബാങ്ക് അക്കൗണ്ടുകളിലൂടെ തിരികെ ലഭിക്കും. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയിലും കഴിഞ്ഞ ആഴ്ച വര്‍ധനവ് വരുത്തിയിരുന്നു. 1407 രൂപയാണ് ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് നല്‍കേണ്ടത്.