LiveTV

Live

National

സംവരണത്തിനെതിരായ സുപ്രീംകോടതി വിധി; ഫെബ്രുവരി 23ന് ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദ് പ്രഖ്യാപിച്ചു

സംവരണത്തിനെതിരായ സുപ്രീംകോടതി വിധി; ഫെബ്രുവരി 23ന്  ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദ് പ്രഖ്യാപിച്ചു

സംവരണത്തിനെതിരായ സുപ്രീംകോടതി വിധിക്കെതിരെ ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഫെബ്രുവരി 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. സർക്കാർ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രിംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെയാണ് ഭീം ആര്‍മി നേതൃത്വത്തില്‍ ആദ്യമായി രാജ്യം മുഴുവന്‍ പ്രതിഷേധ ബന്ദ് സംഘടിപ്പിക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എല്ലാ എം.എല്‍.എമാരും എം.പിമാരും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പുതിയ വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിക്കെതിരെ വരുന്ന ഫെബ്രുവരി 16ന് ഡല്‍ഹി മാന്‍ഡി ഹൗസില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഭീം ആര്‍മി നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു. അതെ സമയം സുപ്രീം കോടതി വിധിയില്‍ റിവ്യൂ പെറ്റീഷന്‍ ഹരജി ഭീം ആര്‍മി സമര്‍പ്പിച്ചിട്ടുണ്ട്.