LiveTV

Live

National

ശാഹീന്‍ ബാഗ് സമരത്തെ കെജ്‍രിവാള്‍ പിന്തുണക്കുമോ? തള്ളിക്കളയുമോ? 

ശാഹീന്‍ ബാഗിലെ പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാന്‍ അടക്കമുള്ളവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കെജ്‍രിവാള്‍ സമരത്തെ അംഗീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിരുന്നില്ല.

 ശാഹീന്‍ ബാഗ് സമരത്തെ കെജ്‍രിവാള്‍ പിന്തുണക്കുമോ? തള്ളിക്കളയുമോ? 

തെര‍ഞ്ഞെടുപ്പിന്‍റെ ശ്രദ്ധാകേന്ദ്രമായ ശാഹീന്‍ ബാഗ് അടക്കമുള്ള വിഷയങ്ങളില്‍ ആം ആദ്മി പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാകും. വിഷയത്തിൽ ഇതുവരെയും ഡല്‍ഹി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിലുള്ള വിജയം ഹനുമാന്‍റെ അനുഗ്രഹമാണെന്ന് പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രി‌വാൾ പ്രചാരണത്തിനിടെ ശാഹീന്‍ ബാഗ് സമരമൊഴിപ്പിക്കാത്തത് കേന്ദ്രത്തിന്‍റെ പരാജയമാണെന്നാണ് പ്രതികരിച്ചിരുന്നത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം എല്ലാ വിഭാഗക്കാരുടേതുമാണെന്നായിരുന്നു അരവിന്ദ് കെജ്‍രിവാള്‍ അവകാശപ്പെട്ടത്. എന്നാല്‍ വിജയാഹ്ലാദം പങ്കിട്ട അതേ പ്രഭാഷണത്തില്‍ കെജ്‍രിവാള്‍ വിജയത്തെ വിശേഷിപ്പിച്ചത് ഹനുമാന്‍റെ അനുഗ്രഹമാണെന്നായിരുന്നു.

‘ബി.ജെ.പിയെ ഓഖ്ലക്കാര്‍ ശരിക്കും ഷോക്കടിപ്പിച്ചു’; ശാഹീന്‍ബാഗിനെതിരായ അമിത് ഷായുടെ പ്രസ്താവനയെ തിരിച്ചടിച്ച് ആം ആദ്മി നേതാവ്
Also Read

‘ബി.ജെ.പിയെ ഓഖ്ലക്കാര്‍ ശരിക്കും ഷോക്കടിപ്പിച്ചു’; ശാഹീന്‍ബാഗിനെതിരായ അമിത് ഷായുടെ പ്രസ്താവനയെ തിരിച്ചടിച്ച് ആം ആദ്മി നേതാവ്

പൌരത്വ നിയമ ഭേദഗതിക്കെതിരെ റോഡ് സ്തംഭിപ്പിച്ചുള്ള ശാഹീന്‍ ബാഗ് പ്രതിഷേധം ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ‌വലിയ പ്രചാരണായുധമാക്കിയെങ്കിലും അതിനോട് ഏതെങ്കിലും തരത്തിലുള്ള ഒരു നിലപാട് കെജ്‍രിവാള്‍ ‌വ്യക്തമാക്കിയിരുന്നില്ല. ശാഹീന്‍ ബാഗിലെ പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാന്‍ അടക്കമുള്ളവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കെജ്‍രിവാള്‍ സമരത്തെ അംഗീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിരുന്നില്ല. ശാഹീന്‍ ബാഗടങ്ങുന്ന ഓഖ്‍ല മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തിന് എം.എല്‍.എ അമാനത്തുല്ല ഖാന്‍ സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. 12 ശതമാനം മുസ്‍ലിം ജനസംഖ്യയുള്ള ഡല്‍ഹിയില്‍ മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെല്ലാം ആം ആദ്മി പാര്‍ട്ടി തൂത്തുവാരുകയും ചെയ്തു. ‌

ഡല്‍ഹി തെരഞ്ഞെടുപ്പ്; പൗരത്വപ്രക്ഷോഭം നടന്ന ഇടങ്ങളിളെല്ലാം ആംആദ്മി പാര്‍ട്ടി തൂത്തുവാരി 
Also Read

ഡല്‍ഹി തെരഞ്ഞെടുപ്പ്; പൗരത്വപ്രക്ഷോഭം നടന്ന ഇടങ്ങളിളെല്ലാം ആംആദ്മി പാര്‍ട്ടി തൂത്തുവാരി 

റോഡ് സ്തംഭിപ്പിച്ചുള്ള സമരം അവസാനിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ബി.ജെ.പി വിമര്‍ശത്തോട് ക്രമസമാധാനം കയ്യില്‍വെച്ച കേന്ദ്രം അതിന് ധൈര്യം കാണിക്കണമെന്നായിരുന്നു കെജ്‍രിവാള്‍ പ്രതികരിച്ചത്. പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാനെ മുന്‍നിര്‍ത്തി ചോദ്യങ്ങളുയര്‍ന്നെങ്കിലും ഒഴിഞ്ഞുമാറിയ കെജ്‍രിവാള്‍ വരും ദിവസങ്ങളില്‍ സമരത്തോട് എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാകും.