LiveTV

Live

National

കെജ്‍രിവാള്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക

കെജ്‍രിവാള്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സര്‍ക്കാര്‍ രൂപീകരണത്തിനായി കെജ്‍രിവാള്‍ ഗവര്‍ണറെ കണ്ടു.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാര്‍ ആരെല്ലാമെന്ന വിവരമടക്കം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് മൂന്നാം തവണയാണ് ഡൽഹി ഭരിക്കാൻ കെജ്‍രിവാൾ എത്തുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 62 സീറ്റ് നേടിയാണ് ആംആദ്മി ജയിച്ചത്. ബിജെപി എട്ടു സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് ഒന്നും നേടാനായില്ല.