LiveTV

Live

National

ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; പൊലീസ് കേസെടുത്തു

കേസ് അഡീഷണൽ പൊലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ടെന്ന് ഔദ്യോഗി കേന്ദ്രങ്ങള്‍ അറിയിച്ചു.

ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; പൊലീസ് കേസെടുത്തു

ഉത്തർപ്രദേശിലെ ഭാദോഹിയിൽവെച്ച് ബി.ജെ.പി എം‌.എൽ‌.എ രവീന്ദ്രനാഥ് ത്രിപാഠിയും മറ്റ് ആറ് പേരും തന്നെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് യുവതിയുടെ പരാതി.

2014 ൽ രവീന്ദ്രനാഥ് ത്രിപാഠിയുടെ മരുമകനെ കണ്ടുമുട്ടിയെന്നും വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ വർഷങ്ങളോളം തന്നെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ രാം ബദാൻ സിങ് പറഞ്ഞു.

2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എം‌.എൽ‌.എയുടെ മരുമകൻ തന്നെ ഒരു മാസത്തോളം ഭാദോഹിയിലെ ഹോട്ടലിൽ താമസിപ്പിച്ചുവെന്നും ഈ സമയത്താണ് എം‌.എൽ‌.എയും കുടുംബത്തിലെ ചിലരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

കേസ് അഡീഷണൽ പൊലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.