LiveTV

Live

National

ഡോണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും

ഭാര്യ മെലാനിയക്കൊപ്പമാണ് ട്രംപ് ഇന്ത്യയിലെത്തുക. 24ന് ഡല്‍ഹിയിലെത്തുന്ന ട്രംപ് അഹമ്മദാബാദും സന്ദര്‍ശിക്കുമെന്നാണ് വിവരം.

ഡോണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. ഫെബ്രുവരി 24 ന് എത്തുന്ന ട്രംപ് രണ്ടുദിവസം ഇന്ത്യയിലുണ്ടാകും. ട്രംപിന്റെ സന്ദര്‍ശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് വൈറ്റ്ഹൌസ് ട്വീറ്റ് ചെയ്തു

ഭാര്യ മെലാനിയക്കൊപ്പമാണ് ട്രംപ് ഇന്ത്യയിലെത്തുക. 24ന് ഡല്‍ഹിയിലെത്തുന്ന ട്രംപ് അഹമ്മദാബാദും സന്ദര്‍ശിക്കുമെന്നാണ് വിവരം. 2018ല്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ അതിഥിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈ തീരുമാനം മാറ്റിയിരുന്നു. സെപ്തംബറില്‍ അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ വീണ്ടും ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡോണള്‍ഡ് ട്രംപ് എത്തുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി. ഇന്ത്യാ -യുഎസ് വ്യാപാരകരാര്‍ സംബന്ധിച്ച ചര്‍ച്ചകളും ട്രംപ് മോദി കൂടിക്കാഴ്ചയിലുണ്ടാകുമെന്ന് സൂചനയുണ്ട്. നവംബറില്‍ അമേരിക്കയില്‍ പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിന് മുന്നോടിയായാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നതും പ്രസക്തമാണ്. ഹൂസ്റ്റണില്‍ നടന്ന ഹൌഡി മോഡി പരിപാടിയില്‍ നരേന്ദ്രമോദി ട്രംപിനായി വോട്ട് അഭ്യര്‍ഥിച്ചിരുന്നു.