LiveTV

Live

National

‘ഒരു പാര്‍ട്ടിയെയും പിന്തുണക്കുന്നില്ല’: ശാഹീന്‍ ബാഗില്‍ ഇന്ന് നിശബ്ദ സമരം 

തങ്ങള്‍ സമരം ചെയ്യുന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണെന്ന് സമരക്കാര്‍

 ‘ഒരു പാര്‍ട്ടിയെയും പിന്തുണക്കുന്നില്ല’: ശാഹീന്‍ ബാഗില്‍ ഇന്ന് നിശബ്ദ സമരം 

ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ശാഹീന്‍ ബാഗില്‍ ഇന്ന് നിശബ്ദ സമരമാണ്. തങ്ങള്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കുന്നില്ല. സമരം ചെയ്യുന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണെന്ന് സമരക്കാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഒരു പ്രതികരണത്തിനില്ല എന്നതാണ് സമരക്കാരുടെ നിലപാട്.

ശാഹീന്‍ ബാഗ് മണ്ഡലം ഉള്‍പ്പെടുന്ന ഓഖ്‍ലയില്‍ ഈ വര്‍ഷം മെച്ചപ്പെട്ട പോളിങാണ് നടന്നത്. ഒരു ഘട്ടത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് ഇവിടെ ലീഡ് ചെയ്തത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ എ.എ.പിയുടെ അമാനത്തുല്ല ഖാന്‍ ലീഡ് തിരിച്ചുപിടിച്ചു.