LiveTV

Live

National

കെജ്‍രിവാള്‍ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു; ഒരിടത്തും പടക്കം പൊട്ടിക്കാതെ എ.എ.പി പ്രവര്‍ത്തകര്‍

ഇതേത്തുടര്‍ന്ന് “ലഗെ രഹോ കെജ്‌രിവാൾ” എന്ന ഗാനം ആലപിച്ചും പരസ്പരം ആലിംഗനം ചെയ്തും മധുരം വിതരണം ചെയ്തുമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയാഘോഷം. 

കെജ്‍രിവാള്‍ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു; ഒരിടത്തും പടക്കം പൊട്ടിക്കാതെ എ.എ.പി പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ പടക്കങ്ങള്‍ പൊട്ടിച്ച് വായു മലിനമാക്കരുതെന്ന അരവിന്ദ് കെജ്‍രിവാളിന്റെ നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് പകരം മധുര പലഹാര വിതരണവും വാദ്യഘോഷങ്ങളും ഉള്‍പ്പെടുത്തി വിജയാഘോഷം നടത്തണമെന്നായിരുന്നു കെജ്‍രിവാളിന്റെ നിര്‍ദേശം.

ഡല്‍ഹിയിലെ വായുമലിനീകരണം കുറക്കുമെന്നത് ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രികയിലും ഗാരന്റി കാര്‍ഡിലുമുള്ള പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്. ഇതേത്തുടര്‍ന്ന് "ലഗെ രഹോ കെജ്‌രിവാൾ" എന്ന ഗാനം ആലപിച്ചും പരസ്പരം ആലിംഗനം ചെയ്തും മധുരം വിതരണം ചെയ്തുമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയാഘോഷം. കെജ്‌രിവാളിന്റെ നിർദ്ദേശം കർശനമായി പാലിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തിയത്.

നിലവിലെ ഫലസൂചനകള്‍ പ്രകാരം ആം ആദ്മി പാർട്ടി 58 സീറ്റുകളിലും ബി.ജെ.പി 12 സീറ്റിലും മുന്നിലാണ്. 2015 ൽ 67 സീറ്റുകൾ നേടിയായിരുന്നു ആം ആദ്മി പാർട്ടിയുടെ തകർപ്പൻ വിജയം. അന്ന് ബി.ജെ.പിക്ക് കേവലം മൂന്നു സീറ്റുകളാണ് ലഭിച്ചത്. ഒരു കാലത്ത് കേന്ദ്രവും ഡല്‍ഹിയും ഭരിച്ച പാരമ്പര്യമുള്ള കോൺഗ്രസിന് അന്നും ഇന്നും അക്കൌണ്ട് തുറക്കാനായില്ല.