LiveTV

Live

National

ഞങ്ങള്‍ തോറ്റു, സമ്മതിക്കുന്നു... തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞ് ബി.ജെ.പി സ്ഥാനാര്‍ഥി

ഡല്‍ഹിയില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും ഞാൻ അഭിനന്ദിക്കുന്നു. 

ഞങ്ങള്‍ തോറ്റു, സമ്മതിക്കുന്നു... തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞ് ബി.ജെ.പി സ്ഥാനാര്‍ഥി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് മുൻ ആം ആദ്മി എം‌.എൽ.‌എയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കപിൽ മിശ്ര. തോല്‍വി സമ്മതിച്ച കപില്‍ മിശ്ര, അതിന്റെ കാരണവും തുറന്നുപറഞ്ഞു. ബി.ജെ.പിയുടെ മോഡല്‍ ടൌണ്‍ സ്ഥാനാര്‍ഥിയായിരുന്ന കപില്‍ മിശ്ര, തന്റെ മുന്‍ നേതാവായ അരവിന്ദ് കെജ്‍രിവാളിനെതിരെ കടുത്ത വിദ്വേഷ പ്രസംഗങ്ങളിലൂടെയാണ് പ്രചാരണം നടത്തിയത്. ഒടുവില്‍ ഫലം വന്നപ്പോള്‍ വിജയം ആം ആദ്മിക്കൊപ്പമായി.

‘’ഡല്‍ഹിയില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും ഞാൻ അഭിനന്ദിക്കുന്നു. തുടർച്ചയായ അഞ്ചാം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി പരാജയപ്പെട്ടു. ഡല്‍ഹിയിലെ ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ഞങ്ങൾ പരാജയപ്പെട്ടുവെന്നാണ് ഇതിനർത്ഥം, ” മിശ്ര പറഞ്ഞു. 2015 ൽ കാരവൽ നഗർ സീറ്റിൽ നിന്ന് ആം ആദ്മി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച കപില്‍ മിശ്ര പിന്നീട് ബി.ജെ.പിയിൽ ചേരാൻ പാർട്ടി വിട്ടിരുന്നു.

ഹിന്ദുത്വ അനുകൂല അജണ്ട ഉയര്‍ത്തി പിടിച്ചായിരുന്നു കപില്‍ മിശ്രയുടെ തെരഞ്ഞെടുപ്പ് പ്രചരണം. പ്രചാരണസമയത്ത് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമാണെന്ന് വിശേഷിപ്പിച്ച കപില്‍ മിശ്ര രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലാനും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മിശ്രക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു.