LiveTV

Live

National

എനിക്കൊരു പേടിയുമില്ല, ഡല്‍ഹിയില്‍ ബി.ജെ.പി ജയിക്കുമെന്ന് മനോജ് തിവാരി

അനുകൂല ഫലമുണ്ടായില്ലെങ്കില്‍ അതിന് ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തരുതെന്നും ബി.ജെ.പി നേതാവ് പ്രതിപക്ഷത്തോട് പറഞ്ഞു. 

എനിക്കൊരു പേടിയുമില്ല, ഡല്‍ഹിയില്‍ ബി.ജെ.പി ജയിക്കുമെന്ന് മനോജ് തിവാരി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡല്‍ഹി ബി.ജെ.പി മേധാവി മനോജ് തിവാരി. തനിക്ക് പേടിയൊന്നുമില്ല, പകരം ദേശീയ തലസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് തിവാരി വ്യക്തമാക്കി.

"എനിക്കൊരു പേടിയുമില്ല, ഇത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നല്ല ദിവസമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ഇന്ന് ഡല്‍ഹിയിൽ അധികാരത്തിലെത്തും. ഞങ്ങള്‍ 55 സീറ്റുകൾ നേടിയാൽ ആശ്ചര്യപ്പെടാനൊന്നുമില്ല."- തിവാരി പറഞ്ഞു. അനുകൂല ഫലമുണ്ടായില്ലെങ്കില്‍ അതിന് ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തരുതെന്നും ബി.ജെ.പി നേതാവ് പ്രതിപക്ഷത്തോട് പറഞ്ഞു.