LiveTV

Live

National

ആംആദ്മി എം.എല്‍.എക്ക് നേരെ വെടിവെപ്പ്; ഒരാള്‍ അറസ്റ്റില്‍

എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്ന അശോക്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു.

ആംആദ്മി എം.എല്‍.എക്ക് നേരെ വെടിവെപ്പ്; ഒരാള്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ആംആദ്മി എം.എല്‍.എ നരേഷ് യാദവിന് നേരെ വധശ്രമം. എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്ന അശോക്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. നിലവില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. എം.എല്‍.എ ആയിരുന്നില്ല ലക്ഷ്യമെന്നും വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെ കാരണമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

ക്ഷേത്രത്തില്‍ നിന്നും മടങ്ങവെ നരേഷ് യാദവിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിവൃത്തങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എ.എ.പി മികച്ച വിജയം ആഘോഷിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. ഡല്‍ഹി മെഹറൂളിയില്‍ നിന്നുള്ള ആപ് എം.എല്‍.എയാണ് നരേഷ് യാദവ്. വെടിവെച്ച ആക്രമികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.