LiveTV

Live

National

ഞങ്ങളുടെ വിജയം തെളിയിക്കും, എന്താണ് യഥാര്‍ഥ രാജ്യസ്നേഹമെന്ന്: മനീഷ് സിസോദിയ

എന്നാൽ മറുവശത്ത് സാമൂഹിക അന്തരീക്ഷത്തെ ദുർബലപ്പെടുത്താനും ഹിന്ദു-മുസ്‍ലിമിനെ കുറിച്ച് മാത്രം സംസാരിക്കാനുമാണ് ശ്രമം നടന്നത്,” ബി.ജെ.പിയെ ഉന്നംവെച്ച് ഉപമുഖ്യമന്ത്രി പറഞ്ഞു. 

ഞങ്ങളുടെ വിജയം തെളിയിക്കും, എന്താണ് യഥാര്‍ഥ രാജ്യസ്നേഹമെന്ന്: മനീഷ് സിസോദിയ

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയം ഉറപ്പിച്ച് മുന്നേറുകയാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയേക്കാള്‍ ബഹുദൂരം മുന്നിലാണ് എ.എ.പി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് യഥാർത്ഥ ദേശീയതയെന്ന് എ.എ.പി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ആദ്യ രണ്ടു മണിക്കൂറിലെ ഫലസൂചനകള്‍ പ്രകാരം എ.എ.പി 50 സീറ്റുകളിലും ബി.ജെ.പി 20 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്.

“നിങ്ങൾക്ക് രാഷ്ട്രീയത്തിൽ അവസരം ലഭിക്കുകയാണെങ്കിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്നതാണ് യഥാർത്ഥ ദേശസ്‌നേഹം എന്ന് ഞങ്ങളുടെ വിജയം തെളിയിക്കും. വിദ്യാഭ്യാസം, ആശുപത്രികൾ എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കണം.,” സിസോദിയ പറഞ്ഞു.“ഒരു സർക്കാർ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ വിജയം ഉറപ്പാണെന്ന് ഡല്‍ഹി തെളിയിക്കും. ഞങ്ങൾ സ്കൂളുകളെയും ആശുപത്രികളെയും കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു, എന്നാൽ മറുവശത്ത് സാമൂഹിക അന്തരീക്ഷത്തെ ദുർബലപ്പെടുത്താനും ഹിന്ദു-മുസ്‍ലിമിനെ കുറിച്ച് മാത്രം സംസാരിക്കാനുമാണ് ശ്രമം നടന്നത്,” ബി.ജെ.പിയെ ഉന്നംവെച്ച് ഉപമുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്, പ്രത്യേകിച്ചും ശാഹീൻ ബാഗിലെ പ്രതിഷേധത്തിന് “ദേശവിരുദ്ധ”യുടെ ആഖ്യാനം അണിയിച്ച് ഡല്‍ഹിയിലെ വോട്ടർമാരെ ധ്രുവീകരിക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾ പൗരത്വ നിയമത്തെ എതിർക്കുന്നവർക്കെതിരെ പ്രചാരണം നടത്തുകയും അവരെ രാജ്യദ്രോഹികൾ എന്ന് വിളിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ എ.എ.പി സര്‍ക്കാര്‍ ചെയ്ത വികസന പ്രവർത്തനങ്ങള്‍ പൂർണമായും വിജയിക്കുമെന്ന് ആം ആദ്മി അവകാശപ്പെട്ടു.