LiveTV

Live

National

ഡല്‍ഹിയില്‍ ആം ആദ്മിക്ക് ഉജ്വല ജയം; മൂന്നാം ഊഴത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം 

യഥാർഥ രാജ്യസ്നേഹികൾ വിജയിച്ചു, ഇന്ത്യ വിജയിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലത്തോടുള്ള ആം ആദ്മി പാർട്ടിയുടെ പ്രതികരണം.

ഡല്‍ഹിയില്‍ ആം ആദ്മിക്ക് ഉജ്വല ജയം; മൂന്നാം ഊഴത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം 

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്. 70ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടിയുടെ മൂന്നാം ഊഴം. 8 സീറ്റ് നേടിയ ബി.ജെ.പി ഒറ്റ അക്കത്തില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ഇത്തവണയും അക്കൌണ്ട് തുറക്കാനായില്ല.

 സമരം ചെയ്യുന്ന മുഖ്യമന്ത്രി, ക്ഷേമം നടപ്പാക്കുന്ന മുഖ്യമന്ത്രി; കെജ്‍രിവാള്‍ അനിഷേധ്യ നേതാവായതിങ്ങനെ..
Also Read

സമരം ചെയ്യുന്ന മുഖ്യമന്ത്രി, ക്ഷേമം നടപ്പാക്കുന്ന മുഖ്യമന്ത്രി; കെജ്‍രിവാള്‍ അനിഷേധ്യ നേതാവായതിങ്ങനെ..

ബി.ജെ.പിയുടെ മുഖത്തേറ്റ കനത്ത അടിയാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. അതി വര്‍ഗീയ പ്രചാരണങ്ങളെ മറികടന്ന് വികസനം ഉയര്‍ച്ചിപ്പിടിച്ച് ആംആദ്മി പാര്‍ട്ടി നേടിയത് 62 സീറ്റും 53.06 ശതമാനം വോട്ടും.

ആംആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം നേടിയത് വന്‍ ഭൂരിപക്ഷം. ലോക്സഭ തെരഞ്ഞെടുപ്പില്‍ 7 സീറ്റും നേടിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഫലം. 8 സീറ്റും 39.31 ശതമാനത്തോളം വോട്ടും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പരിതാപകരമാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. അക്കൌണ്ട് തുറന്നില്ലെന്ന് മാത്രമല്ല ലഭിച്ചതാകട്ടെ 4.10 ശതമാനം വോട്ടും.

ഡല്‍ഹി 15 വര്‍ഷം  ഭരിച്ച കോണ്‍ഗ്രസ് ഇത്തവണയും ചിത്രത്തിലില്ല
Also Read

ഡല്‍ഹി 15 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ഇത്തവണയും ചിത്രത്തിലില്ല

യഥാർഥ രാജ്യസ്നേഹികൾ വിജയിച്ചു, ഇന്ത്യ വിജയിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലത്തോടുള്ള ആം ആദ്മി പാർട്ടിയുടെ പ്രതികരണം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യാ - പാകിസ്ഥാൻ മത്സരമാക്കുകയും കെജ്‍രിവാളിനെ തീവ്രവാദി എന്ന് വിളിക്കുകയും ചെയ്ത ബി.ജെ.പിക്കുള്ള ആദ്യ മറുപടി.