LiveTV

Live

National
live

ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്, ബി.ജെ.പി രണ്ടാമത്, കോണ്‍ഗ്രസ് ചിത്രത്തിലില്ല

ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കവേ എ.എ.പി വീണ്ടും അധികാരത്തിലേക്ക്. നിലവില്‍ 57 സീറ്റുകളിലാണ് എ.എ.പി ലീഡ് ചെയ്യുന്നത്. അതേസമയം ബി.ജെ.പി നില മെച്ചപ്പെടുത്തി. 

ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്, ബി.ജെ.പി രണ്ടാമത്, കോണ്‍ഗ്രസ് ചിത്രത്തിലില്ല

എ.എ.പിയുടെ ലീഡ് 57 ആയി ഉയര്‍ന്നു

എ.എ.പി- 57, ബി.ജെ.പി- 13 എന്നാണ് നിലവിലെ ലീഡ് നില. ശാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‍ലയില്‍ എ.എ.പി സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്.

Last updated

54 മണ്ഡലങ്ങളില്‍ എ.എ.പി ലീഡ് ചെയ്യുന്നു

ഒരു ഘട്ടത്തില്‍ 50ന് താഴെ പോയ എ.എ.പി വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. എ.എ.പി- 54, ബി.ജെ.പി- 16 എന്നതാണ് നിലവിലെ ലീഡ് നില.

Last updated

പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച്

ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് മത്സരമാണ്. 27 മണ്ഡലങ്ങളില്‍ ലീഡ് ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.

Last updated

എ.എ.പി ആസ്ഥാനത്തേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്

കെജ്‍രിവാളിന് ഹാട്രിക് ഉറപ്പിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. അവര്‍ എ.എ.പി ആസ്ഥാനത്ത് വിജയാഹ്ലാദം തുടങ്ങിക്കഴിഞ്ഞു.

Last updated

എ.എപിയുടെ ലീഡ് 50 ആയി

70 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുകയാണ്. എ.എ.പി നിലവില്‍ 50 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പി 20 സീറ്റുകളിലും.

Last updated

എ.എ.പിയുടെ ലീഡ് കുറഞ്ഞു

തുടക്കം മുതല്‍ 50 സീറ്റുകള്‍ക്ക് മുകളില്‍ ലീഡ് ചെയ്തിരുന്ന എ.എ.പി ഇപ്പോള്‍ 48 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 22 സീറ്റുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല.

Last updated

കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല

കോണ്‍ഗ്രസിന്‍റെ അല്‍ക ലാംബ ആദ്യ ഘട്ടത്തില്‍ മുന്നേറിയെങ്കിലും പിന്നീട് പിന്നിലായി. ബല്ലിമാരന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ ഹാറൂണ്‍ യൂസഫ് ഒരു ഘട്ടത്തില്‍ മുന്നിലായിരുന്നുവെങ്കിലും ഇപ്പോള്‍ പിന്നിലാണ്.

Last updated

ബി.ജെ.പിയുടെ ലീഡ് 18 മണ്ഡലങ്ങളില്‍

നിലവിലെ ലീഡ് നില പ്രകാരം ബി.ജെ.പി രണ്ടാമതാണ്. 51 മണ്ഡലങ്ങളില്‍ എ.എ.പി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്‍റ് ലീഡ് ഒരു മണ്ഡലത്തില്‍ ഒതുങ്ങി

Last updated

ലീഡ് ചെയ്യുന്ന എ.എ.പിയുടെ പ്രമുഖര്‍

ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്‍രിവാള്‍ മുന്നേറുമ്പോള്‍ ഷാകുര്‍ ബസ്തി മണ്ഡലത്തില്‍ സത്യേന്ദ്ര ജെയ്നും ബാബര്‍പൂരില്‍ ഗോപാല്‍ റായും കല്‍ക്കാജിയില്‍ അതിഷിയും പട്പഡ്ഗഞ്ജില്‍ മനീഷ് സിസോദിയയും ഷാലിമാര്‍ ബാഗില്‍ ബന്ദാന കുമാരിയും രജീന്ദര്‍ നഗറില്‍ രാഘവ് ഛദ്ദയും ഓഖ്‍ലയില്‍ അമാനുള്ള ഖാനും മുന്നേറുന്നു.

Last updated

അല്‍ക ലാംബ പിന്നില്‍

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ മുന്നിലായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാംബ ഇപ്പോള്‍ പിന്നിലാണ്. അതേസമയം ബല്ലിമാരന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ ഹാറൂണ്‍ യൂസഫ് മുന്നിലാണ്.

Last updated

ബി.ജെ.പിയുടെ കപില്‍ മിശ്ര പിന്നില്‍

പട്പഡ് ഗഞ്ജില്‍ ബി.ജെ.പിയുടെ കപില്‍ മിശ്ര പിന്നില്‍. എ.എ.പിയുടെ മനീഷ് സിസോദിയയാണ് ഇവിടെ മുന്നേറുന്നത്.

Last updated

54 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുന്നു

54 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബി.ജെ.പി 16 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്‍റെ ലീഡ് ഒരു സീറ്റില്‍.

Last updated

അല്‍ക ലാംബ ലീഡ് ചെയ്യുന്നു

കോണ്‍ഗ്രസിന്‍റെ അല്‍ക ലാംബ ചാന്ദ്നിചൌക്കില്‍ ലീഡ് ചെയ്യുന്നു. ആം ആദ്മി പാര്‍ട്ടി വിട്ടാണ് അല്‍ക കോണ്‍ഗ്രസിലെത്തിയത്.

Last updated

കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു

ആം ആദ്മി പാര്‍ട്ടി 23 സീറ്റുകളിലും ബി.ജെ.പി 8 സീറ്റുകളിലും ലീഡ് ചെയ്യുന്നു

Last updated

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

അരവിന്ദ് കെജ്‍രിവാളും മനീഷ് സിസോദിയയും ലീഡ് ചെയ്യുന്നു. ആം ആദ്മി ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം 19 ആയി.

Last updated

വോട്ടെണ്ണല്‍ തുടങ്ങി

10 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും 5 ഇടത്ത് ബി.ജെ.പിയും ലീഡ് ചെയ്യുന്നു

Last updated