LiveTV

Live

National

ജാമിഅഃ സമരം: വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പൊലീസിന്റെ ലൈംഗികാതിക്രമം

പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയതായി വിദ്യാര്‍ഥികള്‍

ജാമിഅഃ സമരം: വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പൊലീസിന്റെ ലൈംഗികാതിക്രമം

പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയതായി വിദ്യാര്‍ഥികള്‍ മീഡിയാവണിനോട് പറഞ്ഞു. പരിക്കേറ്റവരെ എം.പിമാര്‍ അടക്കമുള്ള വിവിധ നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

പൌരത്വ വിഷയത്തില്‍ മൂന്നാം വട്ടവും ജാമിഅഃ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പൊലീസിന്റെ ക്രൂരമായ അതിക്രമം നടന്നത്. ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിന് പിന്നാലെ ലാത്തി ചാര്‍ജ് നടത്തിയ പൊലീസ്, ഒരു സംഘം വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ മീഡിയവണിനോട് പറഞ്ഞു.

പരിക്കേറ്റ വിദ്യാര്‍ഥികളെ എംപിമാരടക്കമുള്ള വിവിധ നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പൊലീസ് ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നും വിഷയം അടിയന്തിര പ്രമേയമായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ലാത്തി ചാര്‍ജില്‍ മലയാളികളടക്കമുള്ള പത്തോളം പേര്‍ക്കാണ് പരിക്കേറ്റത് ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ നില ഗുരതരമായി തുടരുകയാണ്.

ജാമിഅ വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്കേറ്റു
Also Read

ജാമിഅ വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്കേറ്റു