LiveTV

Live

National

കെജ്‍രിവാളിന്റെ സൗജന്യ വൈദ്യുത പദ്ധതി ജനങ്ങളെ സ്വാധീനിച്ചെന്ന് ബി.ജെ.പി എം.പി

രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്ന് എം.പി

കെജ്‍രിവാളിന്റെ സൗജന്യ വൈദ്യുത പദ്ധതി ജനങ്ങളെ സ്വാധീനിച്ചെന്ന് ബി.ജെ.പി എം.പി

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന അരവിന്ദ് കെജ്‍രിവാളിന്റെ തീരുമാനം ദരിദ്രരെ സ്വാധീനിച്ചെന്ന് ബി.ജെ.പി എം.പി രമേഷ് ബിദുരി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നെങ്കില്‍ ബി.ജെ.പിയുടെ പ്രകടനം മെച്ചപ്പെടുമായിരുന്നുവെന്നും എം.പി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ ശാഹീന്‍ ബാഗില്‍ ഉള്‍പ്പെടെ നടക്കുന്ന പ്രതിഷേധം രാഷ്ട്രീയ ആയുധമാക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളാണെന്നാണ് ബി.ജെപി നേതാക്കള്‍ പറഞ്ഞത്. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ ത്തിനിടെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറയുകയുണ്ടായി.

ഡല്‍ഹിയില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ വിജയം നേടാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷ അസ്ഥാനത്തായെങ്കിലും മന്ത്രിയുടെ പരാമര്‍ശത്തെ രമേഷ് ബിദുരി ഇന്ന് ന്യായീകരിച്ചു. രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നാണ് എം.പിയുടെ ചോദ്യം.