LiveTV

Live

National

വൈറലായി കുഞ്ഞ് ‘മഫ്ലർമാൻ’

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ തന്നെ വിജയാഘോഷം തുടങ്ങിയ എ.എ.പിയുടെ കേന്ദ്രങ്ങളിലേക്ക് എത്തിയ ഒരു കുഞ്ഞ് കെജ്‍രിവാള്‍ ‘ഫാനി’ന്റെ ചിത്രമാണ് ശ്രദ്ധയാകര്‍ഷിച്ചത്.

വൈറലായി കുഞ്ഞ് ‘മഫ്ലർമാൻ’

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയം ഉറപ്പിച്ചപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു കുഞ്ഞിന്റെ ചിത്രമാണ്. ആം ആദ്മി പാര്‍ട്ടി ട്വിറ്ററില്‍ പങ്കുവെച്ച ഒരു കുഞ്ഞുചിത്രം.

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ തന്നെ വിജയാഘോഷം തുടങ്ങിയ എ.എ.പിയുടെ കേന്ദ്രങ്ങളിലേക്ക് എത്തിയ ഒരു കുഞ്ഞ് കെജ്‍രിവാള്‍ 'ഫാനി'ന്റെ ചിത്രമാണ് ശ്രദ്ധയാകര്‍ഷിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്ന് മൂന്നാം തവണയും മത്സരിച്ച കെജ്‍രിവാളിനെ പോലെ വേഷം ധരിച്ച കുഞ്ഞിന്റെ ചിത്രമാണ് നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

എ.എ.പി തൊപ്പി, കുഞ്ഞുമുഖത്ത് വരച്ച് ചേര്‍ത്ത മീശ, ചുവന്ന പുള്‍ഓവര്‍, കണ്ണട, പിന്നെ കെജ്‍രിവാളിന്റെ പ്രശസ്തമായ മഫ്ലർ എന്നിവ അണിഞ്ഞുള്ള കുഞ്ഞിന്റെ ചിത്രമാണ് ആം ആദ്മി ട്വീറ്റ് ചെയ്തത്. ചിത്രത്തിനൊപ്പം "മഫ്ലർമാൻ" എന്ന് ആം ആദ്മി ട്വീറ്റില്‍ കുറിക്കുകയും ചെയ്തു.