LiveTV

Live

National

ശവഘോഷയാത്രക്ക് തടസ്സമായി പൊലീസ് ബാരിക്കേഡ്, തുറന്നുകൊടുത്ത് ശാഹീൻബാഗിലെ പ്രക്ഷോഭകർ; വൈറലായി വീഡിയോ

മാധ്യമപ്രവർത്തകനും സി.എ.എൻ ന്യൂസ് 18 ആങ്കറുമായ സാഹിൽ മുരളി മെംഘാനിയാണ് വീഡിയോ ഷൂട്ട് ചെയ്തു പുറത്തുവിട്ടത്.

ശവഘോഷയാത്രക്ക് തടസ്സമായി പൊലീസ് ബാരിക്കേഡ്, തുറന്നുകൊടുത്ത് ശാഹീൻബാഗിലെ പ്രക്ഷോഭകർ; വൈറലായി വീഡിയോ

ഡൽഹിയിലെ ശാഹീൻബാഗിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് ബലംപ്രയോഗിച്ച് മാറ്റി ശവഘോഷയാത്രക്ക് വഴിയൊരുക്കി പ്രക്ഷോഭകർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന സ്ഥലത്ത് റോഡിനു കുറുകെ വഴിമുടക്കി പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മാറ്റുന്നതിന്റെയും ശവഘോഷയാത്ര കടന്നുപോകുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മാധ്യമപ്രവർത്തകനും സി.എ.എൻ ന്യൂസ് 18 ആങ്കറുമായ സാഹിൽ മുരളി മെംഘാനിയാണ് വീഡിയോ ഷൂട്ട് ചെയ്തു പുറത്തുവിട്ടത്.

'നിർബന്ധമായും കാണുക. ശാഹീൻബാഗ് പ്രക്ഷോഭകർ ഹിന്ദു ശവഘോഷയാത്ര കടന്നുപോകുന്നതിനു വേണ്ടി ബാരിക്കേഡുകൾ തുറന്നുനൽകുന്നു. ശഹീൻബാഗുകാർ ദേശവിരുദ്ധരാണെന്നു പറയുന്ന ദേശവിരുദ്ധർക്ക് ഇത് കാണിച്ചുകൊടുക്കുക' എന്ന തലവാചകത്തോടെയാണ് സാഹിൽ മുരളി ഇത് പോസ്റ്റ് ചെ്തത്. 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം 5,000-ലേറെ പേർ റീട്വീറ്റ് ചെയ്തു.