LiveTV

Live

National

പാര്‍ലമെന്‍റ് മാര്‍ച്ച്; കസ്റ്റഡിയിലെടുത്തവരെ പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ജാമിഅ വിദ്യാര്‍ഥികള്‍

കസ്റ്റഡി പീഡനത്തിൽ പരിക്കേറ്റ വിദ്യാർഥികളെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പേരിലായിരുന്നു മാർച്ച്.

പാര്‍ലമെന്‍റ് മാര്‍ച്ച്; കസ്റ്റഡിയിലെടുത്തവരെ പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ജാമിഅ വിദ്യാര്‍ഥികള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരിക്കേറ്റ മലയാളി വിദ്യാര്‍ഥി ഷഹീന്‍ അബ്ദുല്ല മീഡിയവണിനോട് പറഞ്ഞു.

പാര്‍ലമെന്‍റിലേക്കുള്ള വിദ്യാര്‍ഥികളുടെ മാര്‍ച്ച് തടഞ്ഞാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ച ശേഷമാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം വിദ്യാർഥികൾ അവസാനിപ്പിച്ചത്.

Just released from police detention. Got brutally attacked inside the bus for about a hour. Kicked and punched on face...

Posted by Shaheen Abdulla on Monday, February 10, 2020

പൗരത്വ വിഷയത്തിൽ ഇത് മൂന്നാം തവണയാണ് ജാമിഅ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ ആരംഭിച്ച മാർച്ച് സർവകലാശാലക്ക് അല്പമകലെ പൊലീസ് തടഞ്ഞു. കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ പൊലീസ് ലാത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായി വിദ്യാർഥികൾ പരാതിപ്പെട്ടു. പരിക്കേറ്റ പത്ത് വിദ്യാർഥികളെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാൾ സർവകലാശാലക്കടുത്തുള്ള അൽശിഫ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശേഷം ഒരു വിദ്യാർഥിനിയും രണ്ട് മലയാളീ വിദ്യാർഥികളുമടക്കം ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായി മർദിച്ച ഇവരെ പൊലീസ് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതി. കസ്റ്റഡിയിലുള്ളവരെ വിട്ടയച്ച ശേഷമാണ് വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്. കസ്റ്റഡി പീഡനത്തിൽ പരിക്കേറ്റ വിദ്യാർഥികളെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പേരിലായിരുന്നു മാർച്ച്.

Images coming from badarpur police station . 8 students have been detained .

Posted by The Jamia Times on Monday, February 10, 2020