LiveTV

Live

National

ബുര്‍ഖ നിരോധിക്കണം, ഉപയോഗിക്കുന്നത് തീവ്രവാദികളെന്ന് ബി.ജെ.പി മന്ത്രി

അറേബ്യൻ രാജ്യങ്ങളിൽ ആരംഭിച്ച ബുർഖ ധരിക്കുന്നത് ഇന്ത്യൻ ആചാരമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

ബുര്‍ഖ നിരോധിക്കണം, ഉപയോഗിക്കുന്നത് തീവ്രവാദികളെന്ന് ബി.ജെ.പി മന്ത്രി

മുസ്‍ലിം സ്ത്രീകളുടെ വ്യക്തിത്വത്തെ അവഹേളിച്ച് മറ്റൊരു വിവാദത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ് ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ്. മുസ്‍ലിം സ്ത്രീകൾ ധരിക്കുന്ന ബുർഖ നിരോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആഗ്രയിലെ ഷാജാമൽ പ്രദേശത്ത് സി‌.എ‌.എയ്‌ക്കെതിരെ നടക്കുന്ന സ്ത്രീകളുടെ പ്രതിഷേധത്തെ സൂചിപ്പിച്ചായിരുന്നു ബി.ജെ.പി മന്ത്രിയുടെ പ്രസ്താവന. തീവ്രവാദികൾ തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കാനാണ് ബുർഖ ധരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അറേബ്യൻ രാജ്യങ്ങളിൽ ആരംഭിച്ച ബുർഖ ധരിക്കുന്നത് ഇന്ത്യൻ ആചാരമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷമുണ്ടായ ബോംബ് സ്‌ഫോടന പരമ്പരകളെ തുടര്‍ന്ന് ശ്രീലങ്ക പോലും ബുര്‍ഖ നിരോധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സ്ഫോടനങ്ങളില്‍ നിരവധി പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

“യുവാക്കൾ തന്നെ അയാളെ (പ്രധാനമന്ത്രി നരേന്ദ്ര മോദിയെ) അടിക്കും” എന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ച രഘുരാജ് സിങ്, മോദിയും യോഗി ആദിത്യനാഥും രാജ്യത്തിന്റെ പ്രതിരൂപങ്ങളാണെന്നും അത്തരം പ്രസ്താവനകള്‍ ആരും സഹിക്കില്ലെന്നും പറഞ്ഞു.

രഘുരാജ് സിങ് വിവാദ പ്രസ്താവന നടത്തുന്നത് ഇതാദ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് മന്ത്രി നേരത്തെ ഭീഷണി മുഴക്കിയിരുന്നു.