LiveTV

Live

National

2018ലെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധനനിയമം നിലനിൽക്കുമെന്ന് സുപ്രീം കോടതി

കേസുകളില്‍ മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി

2018ലെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധനനിയമം നിലനിൽക്കുമെന്ന് സുപ്രീം കോടതി

2018 ലെ പട്ടിക ജാതി -പട്ടിക വർഗ പീഡന നിരോധന നിയമം നിലനിൽക്കുമെന്ന് സുപ്രീം കോടതി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥന്റെ അനുമതി വേണ്ട. കേസുകളില്‍ മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2018 ലെ പട്ടിക ജാതി -പട്ടിക വർഗ പീഡന നിരോധന നിയമത്തിന്റെ ഭാഗമായുള്ള ചട്ടങ്ങള്‍ അതേപടി നിലനില്‍ക്കുമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പീഡനം നടന്ന്, കേസ് എടുക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം വേണം എന്നൊരു നിബന്ധനയുണ്ടായിരുന്നു. ഇതിന്റെ ആവശ്യമില്ല. ആരാണോ പ്രതി അയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.