LiveTV

Live

National

സംവരണം; സുപ്രിംകോടതി വിധി ഗൗരവത്തോടെ നോക്കിക്കാണുന്നുവെന്ന് കേന്ദ്രം

പട്ടികജാതി പട്ടിക വര്‍ഗങ്ങളുടെ തൊഴില്‍ സംവരണം മൗലികാവകാശമല്ലെന്ന പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍

സംവരണം; സുപ്രിംകോടതി വിധി ഗൗരവത്തോടെ നോക്കിക്കാണുന്നുവെന്ന് കേന്ദ്രം

സർക്കാർ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രിംകോടതി വിധി ഗൌരവത്തോടെ നോക്കിക്കാണുന്നുവെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന്സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി തംവര്‍ ചന്ദ് ഗഹ്‌ലോത്ത് രാജ്യസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു പ്രസ്താവന സഭയില്‍ വായിക്കലല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

പട്ടികജാതി പട്ടിക വര്‍ഗങ്ങളുടെ തൊഴില്‍ സംവരണം മൗലികാവകാശമല്ലെന്ന പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് കാലത്ത് മുതല്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസും ഇടത് സംഘടനകളും വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭയില്‍ വിഷയത്തില്‍ പ്രസ്താവന നടത്തിയ കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി തവര്‍ചന്ദ് ഗഹ്‌ലോത്ത് സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നാക്ക വിഗങ്ങളോടൊപ്പമാണെന്ന് വ്യക്തമാക്കിയെങ്കിലും സുപ്രീംകോടതി വിധിക്കു ശേഷം അടുത്ത നടപടി എന്തായിരിക്കുമെന്ന് വ്യക്തമാക്കിയില്ല.

സംവരണ വിരോധം ആര്‍.എസ്.എസിനെറയും ബി.ജെ.പിയുടെയും ജനതകഘടനയിലുള്ള കാര്യമായതു കൊണ്ടാണ് സുപ്രീംകോടതിയില്‍ ബി.ജെ.പി സര്‍ക്കാര്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബി.ജെ.പിയേയാടൊപ്പമുള്ള രാംദാസ് അത്താവലെ, രാംവിലാസ് പാസ്വാന്‍ തുടങ്ങിയ ദലിത് നേതാക്കള്‍ക്കു പോലും പുതിയ കോടതിവിധിയില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ലോക്‌സഭയില്‍ ചിരാഗ് പാസ്വാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ 2012ലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തെ കേസാന് പുതിയ കോടതി വിധിക്ക് അടിസ്ഥാനമെന്നും ബി.ജെ.പിക്ക് വിധിയുമായി ഒരു ബന്ധവുമില്ലെന്നും രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി.