LiveTV

Live

National

‘നാല് മാസം പ്രായമുള്ള കുഞ്ഞ് സമരം ചെയ്യുന്നോ’; ഷാഹീന്‍ ബാഗില്‍ കുഞ്ഞ് മരിച്ചതില്‍ വിശദീകരണം തേടി സുപ്രീംകോടതി

കടുത്ത തണുപ്പില്‍ സമര രംഗത്ത് തുടരുകയാണ് ഷാഹീന്‍ ബാഗ്.

‘നാല് മാസം പ്രായമുള്ള കുഞ്ഞ് സമരം ചെയ്യുന്നോ’; ഷാഹീന്‍ ബാഗില്‍ കുഞ്ഞ് മരിച്ചതില്‍ വിശദീകരണം തേടി സുപ്രീംകോടതി

ഷാഹീന്‍ ബാഗില്‍ നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചതില്‍ കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാറിനോടും വിശദീകരണം തേടി സുപ്രീംകോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ട് മാസത്തോളമായി തുടര്‍ച്ചയായി സമരരംഗത്തുള്ള ഷാഹീന്‍ ബാഗില്‍ കഴിഞ്ഞ ദിവസമാണ് പിഞ്ചു ബാലന്‍ മരിക്കുന്നത്.

കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്, ധീരതക്കുള്ള പുരസ്കാരം നേടിയ പന്ത്രണ്ടു വസസ്സുകാരി സെന്‍ ഗുണ്‍രതന്‍ സതവര്‍തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്ക് കത്തെഴുതുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് വിഷയത്തില്‍ ഇടപെട്ടത്.

കടുത്ത തണുപ്പില്‍ സമര രംഗത്ത് തുടരുകയാണ് ഷാഹീന്‍ ബാഗ്. ജനുവരി 30നാണ് നാല് മാസം പ്രായമുള്ള മുഹമ്മദ് ജഹാന്‍ മരിക്കുന്നത്. ഷാഹീന്‍ ബാഗ് പ്രതിഷേധത്തിന്റെ സംഘാടകര്‍ക്കെതിരായാണ് സെന്‍ സതവര്‍തെ കോടതിയെ സമീപിച്ചത്. സമരമുഖത്ത് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുകയും അവരോട് അനീതി കാണിക്കുകയും ചെയ്യുന്നുവെന്നാണ് സെന്‍ കുറ്റപ്പെടുത്തിയത്.