LiveTV

Live

National

പൗരത്വപ്രക്ഷോഭകര്‍ക്ക് നേരെയുള്ള പൊലീസ് നടപടി; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് 

ഉത്തര്‍പ്രദേശിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കിടെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി നല്‍കിയ പരാതിയിലാണ് നടപടി

പൗരത്വപ്രക്ഷോഭകര്‍ക്ക് നേരെയുള്ള പൊലീസ് നടപടി; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് 

ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ഉത്തര്‍പ്രദേശിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കിടെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി നല്‍കിയ പരാതിയിലാണ് നടപടി.

ആറ് ആഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടിയില്‍ പരിക്കേറ്റവരെ സംസ്ഥാനത്തത്തെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രിയങ്ക ഗാന്ധി കമ്മീഷനില്‍ പരാതി നല്‍കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സംഘർഷത്തിൽ യു.പിയിൽ 20 പേർ മരിച്ചിരുന്നു. ബിജ്‌നോര്‍, മീററ്റ്, കാണ്‍പൂര്‍, ഫിറോസാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തത്.

നേരത്തെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് വേണ്ടി അഭിഭാഷകരുടെ സംഘത്തെയും പ്രിയങ്ക തയ്യാറാക്കിയിരുന്നു. അതേസമയം പ്രതിഷേധത്തിന്റെ പേരില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് രാജ്യദ്രോഹമാണെന്നും ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നത്.