LiveTV

Live

National

വനിത കോളജിനുള്ളില്‍, വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പുറത്തുനിന്ന് എത്തിയവരുടെ ലൈംഗികാതിക്രമം: അന്വേഷിച്ചു നടപടി എടുക്കുമെന്ന് കേന്ദ്രമന്ത്രി

ഫെബ്രുവരി 6 ന് രാത്രിയാണ് സംഭവം ഉണ്ടായത്. ഗാർഗി കോളജിൽ റിവറി എന്ന വാർഷിക പരിപാടി നടക്കവെ ജീപ്പിൽ ഒരു സംഘം ആളുകൾ മദ്യപിച്ചെത്തി. തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ തള്ളിയാണ് സംഘം കാമ്പസിനകത്ത് കടന്നത്.

വനിത കോളജിനുള്ളില്‍, വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പുറത്തുനിന്ന് എത്തിയവരുടെ ലൈംഗികാതിക്രമം: അന്വേഷിച്ചു നടപടി എടുക്കുമെന്ന് കേന്ദ്രമന്ത്രി

ഡൽഹി ഗാർഗി വനിത കോളജിനുള്ളില്‍ ഒരു സംഘമാളുകള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ അന്വേഷിച്ചു നടപടി എടുക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ ലോക്‍സഭയെ അറിയിച്ചു. ദേശീയ വനിത കമ്മീഷൻ പ്രതിനിധികളും ഡൽഹി വനിത കമ്മീഷൻ സംഘവും കാമ്പസിലെത്തി വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുത്തു. പൊലീസും കാമ്പസിലെത്തി വിവരങ്ങൾ ശേഖരിക്കും.

ഫെബ്രുവരി 6 ന് രാത്രിയാണ് സംഭവം ഉണ്ടായത്. ഗാർഗി കോളജിൽ റിവറി എന്ന വാർഷിക പരിപാടി നടക്കവെ ജീപ്പിൽ ഒരു സംഘം ആളുകൾ മദ്യപിച്ചെത്തി. തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ തള്ളിയാണ് സംഘം കാമ്പസിനകത്ത് കടന്നത്. പൊലീസും ദ്രുത കർമ്മ സേനയും ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. തുടർന്ന് ഇവർ തിരക്കുണ്ടാക്കുകയും ലൈംഗികമായി ആക്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തതായി വിദ്യാർത്ഥിനികൾ പരാതിപ്പെട്ടു.

വിവരം പ്രിൻസിപ്പിനെ അറിയിച്ചപ്പോൾ സുരക്ഷയെ കുറിച്ച് ആശങ്ക ഉള്ളവർ പരിപാടിയിൽ നിന്നും വിട്ട് നിൽക്കണമായിരുന്നു എന്ന മറുപടിയാണ് ലഭിച്ചതെന്നും വിദ്യാർത്ഥികൾ പറയുന്നു. പ്രതിഷേധം ശക്തമായതോടെ അന്വേഷിച്ചു നടപടി എടുക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാൽ ലോക്‍സഭയിൽ അറിയിച്ചു.

പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തിൽ ഇടപെടാത്തതിരുന്നതിന് പൊലീസ് നൽകിയ മറുപടി. ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘവും ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിന്റെ നേതൃത്വത്തിലുള്ള സംഘവും കാമ്പസിലെത്തി വിവരങ്ങൾ ശേഖരിച്ചു.