LiveTV

Live

National

ഡോ. കഫീൽ ഖാന്​ ജാമ്യം

കഴിഞ്ഞ മാസം അലിഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതി​​ന്റെ പേരിലാണ്​ കേസ്

ഡോ. കഫീൽ ഖാന്​ ജാമ്യം

ഉത്തർപ്രദേശ്​ പൊലീസ്​ മുംബൈയിൽനിന്ന്​ അറസ്​റ്റ്​ ചെയ്​ത ഡോ. കഫീൽ ഖാന്​ ജാമ്യം. അലീഗഢ്​ സി.ജെ.എം കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. ജനുവരി 29 ബുധനാഴ്​ചയാണ്​ കഫീൽ ഖാനെ അറസ്​റ്റ്​ ചെയ്​തത്​. കഴിഞ്ഞ മാസം അലിഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതി​​ന്റെ പേരിലാണ്​ കേസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആക്ഷേപകരമായ പ്രസംഗം നടത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അധികൃതര്‍ പറയുന്നു. മുംബൈയിൽ സി.എ.എ വിരുദ്ധ സമരത്തിൽ പ​ങ്കെടുത്ത ശേഷം കേരളത്തിലേക്ക്​ വരാനിരിക്കെയായിരുന്നു അറസ്​റ്റ്​. 60,000 രൂപയുടെ രണ്ട്​ ആൾജാമ്യത്തിൽ നിരുപാധികമാണ്​ കോടതി ജാമ്യം അനുവദിച്ചത്​.​