LiveTV

Live

National

സർക്കാർ ജോലിക്കും, സ്ഥാനക്കയറ്റത്തിനും സംവരണം മൗലികാവകാശമല്ല: സുപ്രിംകോടതി വിധിക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

ആർ.എസ്.എസ്സിന്റെയും ആശയം സംവരണത്തിനെതിരാണെന്നും പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

സർക്കാർ ജോലിക്കും, സ്ഥാനക്കയറ്റത്തിനും സംവരണം മൗലികാവകാശമല്ല: സുപ്രിംകോടതി വിധിക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

സർക്കാർ ജോലിക്കും, സ്ഥാനക്കയറ്റത്തിനും സംവരണം മൗലികാവകാശമല്ലെന്ന സുപ്രിംകോടതി വിധിക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തിൽ ഇടത് എംപിമാർ രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. രാജ്യത്തെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഉയര്‍ച്ച

ആർ.എസ്.എസിന് താത്പര്യമില്ലാത്ത കാര്യമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സഭയിൽ പ്രസ്താവന നടത്തുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കെ കെ രാഗേഷ്, ബിനോയ് വിശ്വം എന്നീ ഇടത് എം പി മാരാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സഭ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അനുമതി ലഭിക്കാത്തതിൽ ലോക്സഭയിൽ എം പി മാർ ബഹളം വെച്ചു.

ആർ.എസ്.എസ്സിന്റെയും ആശയം സംവരണത്തിനെതിരാണെന്നും പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ പാർലമെന്റ് നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.