LiveTV

Live

National

എക്സിറ്റ് പോളില്‍ എ.എ.പിക്ക് ജയം; ഡല്‍ഹി ജനതക്കെതിരെ രോഷം പ്രകടിപ്പിച്ച് അവതാരകന്‍, ട്രോള്‍മഴ

എക്സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി ജനതക്കെതിരെയാണ് സുധീര്‍ കോപാകുലനായത്. 

എക്സിറ്റ് പോളില്‍ എ.എ.പിക്ക് ജയം; ഡല്‍ഹി ജനതക്കെതിരെ രോഷം പ്രകടിപ്പിച്ച് അവതാരകന്‍, ട്രോള്‍മഴ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകള്‍ എ.എ.പിയുടെ വിജയം പ്രവചിച്ചതിന്റെ പശ്ചാത്തലത്തില്‍ രോഷാകുലനായ സീ ന്യൂസിലെ ബി.ജെ.പി സൌഹൃദ അവതാരകന്‍ സുധീര്‍ ചൗധരിയാണ് ട്രോളന്‍മാരുടെ പുതിയ വിഷയം. എക്സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി ജനതക്കെതിരെയാണ് സുധീര്‍ കോപാകുലനായത്. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങളാണ് സുധീറിനെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സുധീര്‍ ചൗധരി.

“ഡല്‍ഹി നിവാസികൾക്ക് ബാലകോട്ട് വ്യോമാക്രമണമോ അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണമോ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോ ഒന്നുമൊരു വിഷയമല്ല.” സുധീര്‍ ചൗധരി ആക്രോശിച്ചു. “രാജ്യം വിഭജിക്കപ്പെടുന്നതും അവര്‍ക്ക് വിഷയമല്ല. അവർ പ്രാദേശിക പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ദേശീയ പ്രാധാന്യമുള്ള ഗൌരവമുള്ള വലിയ പ്രശ്നങ്ങളെക്കുറിച്ചല്ല. ഡല്‍ഹിയിലെ ആളുകൾ മടിയന്മാരാണ്. അവരുടെ കാഴ്ചപ്പാടുകൾ അവരുടെ സ്മാർട്ട്‌ഫോണുകൾ വഴി മാത്രമേ പങ്കിടാൻ ആഗ്രഹിക്കുന്നുള്ളൂ, മാത്രമല്ല വോട്ടുചെയ്യാനും അവർ ആഗ്രഹിക്കുന്നില്ല.” - സുധീര്‍ പറഞ്ഞു.

അവതാരകന്റെ രോഷ പ്രകടനത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇതേത്തുടര്‍ന്ന് സുധീറിനെ പരിഹസിച്ച് നിരവധി പേരാണ് നവമാധ്യമങ്ങളില്‍ രംഗത്തുവന്നത്.