LiveTV

Live

National

കൊറോണ: ജപ്പാന്‍ തീരത്ത് നിരീക്ഷണത്തിലുള്ള കപ്പലില്‍ 138 ഇന്ത്യക്കാര്‍

കപ്പലിലുള്ള 64 പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ: ജപ്പാന്‍ തീരത്ത് നിരീക്ഷണത്തിലുള്ള കപ്പലില്‍ 138 ഇന്ത്യക്കാര്‍

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജപ്പാന്‍ തീരത്ത് നിരീക്ഷണത്തിലുള്ള കപ്പലിലെ 3700 പേരില്‍ 138 ഇന്ത്യക്കാര്‍. ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലാണ് നിരീക്ഷണത്തിലുള്ളത്. കപ്പലിലുള്ള 64 പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരില്ല.

അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 811 ആയി. 2657 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 89 പേര്‍ ചൈനയില്‍ മരിച്ചു. ആകെ 37252 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയെ കൂടാതെ 25 രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ജപ്പാനിലാണ്.

അതിനിടെ കൊറോണയുടെ പശ്ചാത്തലത്തില്‍ സിംഗപ്പൂരില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് ഏഴ് പേര്‍ക്ക് കൂടി പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച നാല് പേരുടെ നില ഗുരുതരമാണ്. ചൈനയിലെ സഞ്ചാരികള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.