LiveTV

Live

National

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ നിർണായക ഘടകമായി ശാഹീൻ ബാഗ്

ശാഹീൻ ബാഗിൽ ഒരുക്കിയിട്ടുള്ള അഞ്ച് പോളിങ് ബൂത്തുകളില്‍ രാവിലെ മുതൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ നിർണായക ഘടകമായി ശാഹീൻ ബാഗ്

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ നിർണായക ഘടകമായി ശാഹീൻ ബാഗ്. ശാഹീൻ ബാഗിൽ ഒരുക്കിയിട്ടുള്ള അഞ്ച് പോളിങ് ബൂത്തുകളില്‍ രാവിലെ മുതൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. വർഗീയ ധ്രുവീകരണത്തിനെതിരായ പ്രതിഷേധമാണ് വികസനത്തിനുള്ള ഞങ്ങളുടെ വോട്ടുകളെന്ന് ശാഹീൻ ബാഗുകാർ പറയുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം മൂന്നാം മാസത്തിലേക്ക് കടക്കാനിരിക്കെ ഇത്രയും നാൾ അനുഭവിച്ച യാദനകൾ മറക്കാനാകില്ല ശാഹീൻ ബാഗുകാർക്ക്.

പാകിസ്താനികൾ, ദേശവിരുദ്ധർ, ഭീകരർ എന്നിങ്ങനെ പ്രധാനമന്ത്രിയടക്കം അടക്കമുള്ള ബി.ജെ.പി നേതാക്കൾ നടത്തിയ പ്രസ്താവനകൾ. ഇന്ന് പോലും വികസനത്തിനാണോ ശാഹിൻ ബാഗിനാണോ നിങ്ങളുടെ വോട്ടെന്ന് തീരുമാനിക്കു എന്നായിരുന്നു ബി.ജെ.പി എം.പി പർവേശ് വെർമ്മയുടെ പ്രസ്താവന.

ഇതിലെല്ലാമുള്ള പ്രതിഷേധം രേഖപ്പെടുത്തൽ കൂടിയാണ് ശാഹീൻ ബാഗുകാർക്ക് വോട്ടെടുപ്പ്. അതിനാൽ ബൂത്തുകൾക്ക് മുന്നിൽ വരികൾ അവസാനിച്ച സമയം ഉണ്ടായിട്ടില്ല.

ഓഖ്ല മണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ള ശാഹീൻ ബാഗിലെ 5 ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളിൽ പെടുന്നവയാണ്. പാരാമിലിട്ടറി സുരക്ഷക്ക് നടുവിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കോൺഗ്രസിന്റെ പർവേശ് ഹാഷ്മി എന്നിവരാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാർത്ഥികൾ.