LiveTV

Live

National

ആ കളി ഇനിയിവിടെ വേണ്ട; അന്ത്യശാസനവുമായി സുവര്‍ണ്ണക്ഷേത്രം

സുവർണ്ണക്ഷേത്ര ഭരണസമിതിയായ ശിരോമണി പർബന്ധക് കമ്മിറ്റിയാണ് (എസ്.ജി.പി.സി) പുതിയ ഉത്തരവുമായി രംഗത്തെത്തിയത്.

ആ കളി ഇനിയിവിടെ വേണ്ട; അന്ത്യശാസനവുമായി  സുവര്‍ണ്ണക്ഷേത്രം

ടിക് ടോക് ജ്വരം അതിര് കടന്നപ്പോൾ ഒടുവിൽ വിഖ്യാതമായ അമൃത്സർ സുവർണ്ണക്ഷേത്ര അധികാരി‍കൾക്ക് ആ ഉത്തരവിറക്കേണ്ടി വന്നു. ടിക് ടോക് എടുക്കാൻ ഇനിയാരും ഇങ്ങോട്ട് വരേണ്ടതില്ല, ആ കളിയൊന്നും ഇനി ഇവിടെ നടക്കില്ല എന്ന്. സുവർണ്ണക്ഷേത്രത്തിലും പരിസരങ്ങളിലും ടിക് ടോക് വീഡിയോ എടുക്കുന്നതും, സെൽഫിയെടുക്കുന്നതും നിരോധിച്ചിരിക്കുകയാണ് ക്ഷേത്രസമിതി.

സുവർണ്ണക്ഷേത്ര ഭരണസമിതിയായ ശിരോമണി പർബന്ധക് കമ്മിറ്റിയാണ് (എസ്.ജി.പി.സി) പുതിയ ഉത്തരവുമായി രംഗത്തെത്തിയത്. സന്ദർശകർ സെൽഫെയുക്കുന്നതും, വീഡിയോ എടുക്കുന്നതും നിരോധിച്ചുകൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. ഇതിനായി വളണ്ടിയർമാരെയും കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്.

ആരാധനാലയത്തിനുള്ളിൽ ആദരവോടെ പെരുമാറണമെന്നും, നിലവിലെ ഉത്തരവ് പാലിക്കാത്ത സാഹചര്യമുണ്ടായാൽ ക്ഷേത്രത്തിനുള്ളിൽ മൊബെെൽ ഫോൺ തന്നെ നിരോധിക്കാൻ തങ്ങൾ നിർബന്ധിതരായേക്കുമെന്നും ക്ഷേത്രധികാരി ജസ്‍വിന്ദർ സിങ് അറിയിക്കുകയുണ്ടായി.