LiveTV

Live

National

എന്റെ ആറാമിന്ദ്രിയം പറയുന്നത്... ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്റെ പ്രതികരണം ഇങ്ങനെ...

ആരാണ് മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, ആരെങ്കിലും ഉണ്ടാകും, വളരെ നല്ല ഒരാൾ എന്നായിരുന്നു മനോജ് തിവാരിയുടെ മറുപടി. 

എന്റെ ആറാമിന്ദ്രിയം പറയുന്നത്... ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്റെ പ്രതികരണം ഇങ്ങനെ...

ഡല്‍ഹിയുടെ സ്പന്ദനം വിലയിരുത്തിയതില്‍ നിന്നും തന്റെ ആറാമിന്ദ്രിയം പറയുന്നതനുസരിച്ചും നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി. തന്റെ നേതൃത്വത്തിൽ ബി.ജെ.പി വിജയം കൈവരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഭോജ്പുരി ചലച്ചിത്രതാരവും രാഷ്ട്രീയ നേതാവുമായ മനോജ് തിവാരി, പക്ഷേ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.

"ഇന്ന് എനിക്ക് എല്ലായിടത്തുനിന്നും ബി.ജെ.പിക്ക് അനുകൂലമായ സ്പന്ദനങ്ങൾ അനുഭവപ്പെടുന്നുണ്ട്. ആറാമിന്ദ്രിയത്തില്‍ വിശ്വസിക്കുന്നവരോട്... ഇന്ന് എന്റെ ആറാമിന്ദ്രിയം എന്നോട് പറയുന്നത്, ഡല്‍ഹിയില്‍ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നാണ്," മനോജ് തിവാരി പോളിങ് സ്റ്റേഷന് സമീപം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എനിക്ക് എന്റെ അമ്മയുടെ ആശിർവാദവും ജനങ്ങളുടെ അനുഗ്രഹവും ഉണ്ട്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി.ജെ.പിയുടെ ചുക്കാൻ പിടിക്കുന്നത്.” തിവാരി പറഞ്ഞു.

2015 ലെ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി ഡല്‍ഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 67 ഉം നേടി വമ്പന്‍ വിജയം പിടിച്ചടക്കിയിരുന്നു. ബി.ജെ.പി വെറും മൂന്നു സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. അതിനുശേഷം നടന്ന 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബി.ജെ.പി നേടി. ഇത്തവണ എത്ര സീറ്റുകൾ ബി.ജെ.പി നേടുമെന്ന ചോദ്യത്തിന്: “ഞങ്ങൾ 50 ലധികം സീറ്റുകൾ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹത്തോടെ സർക്കാരുണ്ടാക്കുമെന്ന് മനോജ് പറഞ്ഞു. ആരാണ് മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, ആരെങ്കിലും ഉണ്ടാകും, വളരെ നല്ല ഒരാൾ എന്നായിരുന്നു മനോജ് തിവാരിയുടെ മറുപടി.