LiveTV

Live

National

പൗരത്വ നിയമം: ബി.ജെ.പി കൗൺസിലർ രാജിവെച്ചു

നിയമത്തെ കുറിച്ച് പഠിച്ചാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് ഖജ്‌റാന പ്രദേശത്തെ മുനിസിപ്പൽ കൗൺസിലറായ ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു. 

പൗരത്വ നിയമം: ബി.ജെ.പി കൗൺസിലർ രാജിവെച്ചു

പുതിയ പൗരത്വ നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇൻഡോർ ബി.ജെ.പി കൗൺസിലർ ഉസ്മാൻ പട്ടേൽ രാജിവെച്ചു. പൗരത്വ നിയമം ഒരു സമുദായത്തോട് വിവേചനം കാട്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ബി.ജെ.പി വിദ്വേഷ രാഷ്ട്രീയം പയറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമത്തെ കുറിച്ച് പഠിച്ചാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് ഖജ്‌റാന പ്രദേശത്തെ മുനിസിപ്പൽ കൗൺസിലറായ ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു. നിയമം മുസ്‍ലിംകൾക്ക് എതിരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും പട്ടേൽ പറഞ്ഞു. മധ്യപ്രദേശിലുടനീളമുള്ള ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിലെ നൂറുകണക്കിന് അംഗങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചക്കകം രാജിവച്ചത്.