LiveTV

Live

National

വനിതാ എസ്.ഐ വെടിയേറ്റ് മരിച്ച നിലയില്‍

കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എ.സി.പി എസ്.ഡി മിശ്ര അറിയിച്ചു. 

വനിതാ എസ്.ഐ വെടിയേറ്റ് മരിച്ച നിലയില്‍

ഡല്‍ഹി പൊലീസിലെ വനിതാ സബ് ഇൻസ്പെക്ടറെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 26 കാരിയായ പ്രീതി അലാവത്താണ് കൊല്ലപ്പെട്ടത്. രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷന് സമീപം രാത്രിയാണ് സംഭവം നടന്നത്.

പത്പർഗഞ്ച് ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു പ്രീതി. പ്രീതിയുടെ തലയിലാണ് വെടിയേറ്റത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എ.സി.പി എസ്.ഡി മിശ്ര അറിയിച്ചു.

സംഭവ സ്ഥലത്തു നിന്ന് ഒഴിഞ്ഞ മൂന്നു കാട്രിജുകളും കണ്ടെത്തിയിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി മിശ്ര പറഞ്ഞു. 2018 ലാണ് പ്രീതി ഡല്‍ഹി പൊലീസിന്റെ ഭാഗമായത്.