LiveTV

Live

National

എക്സിറ്റ് പോളില്‍ എ.എ.പിക്ക് മുന്‍തൂക്കം; ഡല്‍ഹി വോട്ടെടുപ്പ് പൂര്‍ത്തിയായി

വിവിധ സര്‍വേ ഫലങ്ങള്‍ എ.എ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നല്‍കുന്നത്.

എക്സിറ്റ് പോളില്‍ എ.എ.പിക്ക് മുന്‍തൂക്കം; ഡല്‍ഹി വോട്ടെടുപ്പ് പൂര്‍ത്തിയായി

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് അവസാനിച്ചു. വോട്ടു രേഖപ്പെടുത്താന്‍ ക്യൂവിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി തുടങ്ങി. ഇതുവരെ 58 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, ഭരണക്ഷിയായ ആംആദ്മിക്കാണ് മുന്‍തൂക്കം.

എക്സിറ്റ് പോളില്‍ എ.എ.പിക്ക് മുന്‍തൂക്കം; ഡല്‍ഹി വോട്ടെടുപ്പ് പൂര്‍ത്തിയായി

ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെട്ടു. ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്തി.

നേറ്റ ആപ് - ന്യൂസ് എക്സ പോളില്‍ എ.എ.പി 53 മുതല്‍ 57 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആംആദ്മി 48 - 61, ബി.ജെ.പി 9 - 21, കോണ്‍ഗ്രസ് 0 - 1 സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ളിക് ജൻകി ബാത്ത് എക്സിറ്റ് ഫലങ്ങള്‍ പറയുന്നത്. ടൈംസ് നൗ - IPSOS സര്‍വേയില്‍ ആംആദ്മിക്ക് 51ഉം, ബി.ജെ.പിക്ക് 18 സീറ്റുകള്‍ ലഭിക്കും.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പത്തില്‍ ഒന്‍പതിലും എ.എ.പി ജയിക്കുമെന്നാണ് ഇന്ത്യ ടുഡേ ഫലം. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

എക്സിറ്റ് പോളില്‍ എ.എ.പിക്ക് മുന്‍തൂക്കം; ഡല്‍ഹി വോട്ടെടുപ്പ് പൂര്‍ത്തിയായി

ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഭരണകക്ഷിയായ എ.എ.പി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക മണ്ഡലങ്ങളിലും. ബി.ജെ.പിയുടെ സഖ്യകക്ഷിയായി ജെ.ഡി.യു 2 സീറ്റിലും എല്‍.ജെ.പി 1 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍.ജെ.ഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബി.എസ്.പി 42 സീറ്റുകളിലാണ് ജനവിധി തേടുന്നത്. വിവിധ സര്‍വേ ഫലങ്ങള്‍ എ.എ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നല്‍കുന്നത്.