LiveTV

Live

National

കുനാല്‍ കമ്രക്കെതിരായ യാത്രാ വിലക്ക്; ഇന്‍ഡിഗോ, എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് അകത്ത് മലയാളികളടക്കമുള്ള യാത്രക്കാര്‍ പ്രതിഷേധിച്ചു

കുനാല്‍ കമ്രക്കെതിരായ യാത്രാ വിലക്ക്; ഇന്‍ഡിഗോ, എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് അകത്ത് മലയാളികളടക്കമുള്ള യാത്രക്കാര്‍ പ്രതിഷേധിച്ചു

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് ചോദ്യം ചോദിച്ചതിന്റെ പേരില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ പ്രതിഷേധവുമായി മലയാളികടക്കമുള്ള യാത്രക്കാര്‍. ഇന്‍ഡിഗോ വിമാനത്തിനകത്ത് വെച്ചാണ് യാത്രക്കാര്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി കുനാല്‍ കമ്രക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധിച്ചത്. വിമാനത്തികത്ത് നിന്നുള്ള യാത്രക്കാരുടെ പ്രതിഷേധ പോസ്റ്ററുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

എയർ ഇന്ത്യയുടെ കണ്ണൂർ അബൂദാബി വിമാനത്തിലും ഇന്‍ഡിഗോയുടെ വാരണാസി-ഡല്‍ഹി വിമാനങ്ങള്‍ക്കും അകത്ത് വെച്ചാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ‘കുനാല്‍ കമ്രക്കെതിരായ ഇന്‍ഡിഗോയുടെ യാത്രാവിലക്കില്‍ ശക്തമായി പ്രതിഷേധിക്കുന്നു’,’ ‘#YouDivideWe Multiply’ എന്നീ വാചകങ്ങളോടെയുള്ള പോസ്റ്ററുകളുമായാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.

അതെ സമയം ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന അധികൃതര്‍ ഇത് വരെ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.