LiveTV

Live

National

സി.എ.എക്കെതിരായ സമരം പകര്‍ത്തുന്നതിനിടെ പത്രഫോട്ടോഗ്രാഫര്‍ക്ക് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം

‘പൊലീസ് ഞങ്ങളോട് തിരിച്ചറയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ കാര്‍ഡ് പുറത്തെടുക്കുന്നതിന് മുന്നേത്തന്നെ കുപിതരായ പൊലീസുകാര്‍ രാജെയെ അക്രമിക്കുകയായിരുന്നു.’

സി.എ.എക്കെതിരായ സമരം പകര്‍ത്തുന്നതിനിടെ പത്രഫോട്ടോഗ്രാഫര്‍ക്ക് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം

മുംബൈയില്‍ പൌരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം പകര്‍ത്തുന്നതിനിടെ പത്രഫോട്ടോഗ്രാഫര്‍ക്ക് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. മുംബൈ പ്രസ്ക്ലബിന്‍റെ ജോയിന്‍റ് സെക്രട്ടറി കൂടെയായ ആഷിഷ് രാജെയെയാണ് മുംബൈ ബാഗ് സമരം പകര്‍ത്തുന്നതിനിടെ പൊലീസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആഷിഷ് രാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നതിങ്ങനെ

‘ചായ കുടിക്കാനായി സമരവേദിക്കരികില്‍ നിന്നും പുറത്തേക്ക് വന്നതായിരുന്നു ഞങ്ങള്‍. തിരിച്ച് സമരവേദിക്കരികിലേക്ക് പോകുന്നതിനിടെ പൊലീസ് ഞങ്ങളോട് തിരിച്ചറയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ഡ് പുറത്തെടുക്കുന്നതിന് മുന്നേത്തന്നെ കുപിതരായ പൊലീസുകാര്‍ രാജെയെ അക്രമിക്കുകയായിരുന്നു.’

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ അപലപിച്ചു. വിഷയം ഇന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേഷ്മുഖിന്‍റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പൊലീസിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് ഉറപ്പു നല്‍കി.

ഡല്‍ഹിയിലെ ഷെഹിന്‍ബാഗ് മാതൃകയില്‍ മുംബൈയിലെ നാഗ്പാഡയിലാണ് പൌരത്വ നിയമത്തിനെതിരെ കഴിഞ്ഞ 12 ദിവസമായി സ്ത്രീകള്‍ സമരം ചെയ്യുന്നത്.