LiveTV

Live

National

പാര്‍ലമെന്റില്‍ ‘വ്യാജ വാര്‍ത്ത’ ഉദ്ധരിച്ച് മോദി; വാട്സ്ആപ്പ് ബിരുദമുണ്ടായാല്‍ ഇതൊക്കെ കാണേണ്ടിവരുമെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം

എന്നാല്‍ വ്യാജ വാര്‍ത്ത യഥാര്‍ഥ വാര്‍ത്തയാണെന്ന് കരുതി ഉദ്ധരിച്ച മോദി സ്വയം പരിഹാസ്യനാകുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ബി.ജെ.പി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

പാര്‍ലമെന്റില്‍ ‘വ്യാജ വാര്‍ത്ത’ ഉദ്ധരിച്ച് മോദി; വാട്സ്ആപ്പ് ബിരുദമുണ്ടായാല്‍ ഇതൊക്കെ കാണേണ്ടിവരുമെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം

ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയ്‌ക്കെതിരായ നടപടിയെ ന്യായീകരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആക്ഷേപഹാസ്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ പാര്‍ലമെന്റില്‍ ഉദ്ധരിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ്.

''ഇന്ത്യ കശ്മീരിനെ വഞ്ചിച്ചുവെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. 1947 ൽ ഞങ്ങൾ തെറ്റായ പക്ഷം ചേര്‍ന്നുവെന്ന് തോന്നുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയാല്‍ കശ്മീരിനെ ഇന്ത്യയിൽ നിന്ന് വിഘടിപ്പിക്കുന്ന ഭൂകമ്പം വരുമെന്ന് ഉമർ അബ്ദുല്ല പറഞ്ഞിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയാല്‍ ഇന്ത്യൻ പതാക ഉയർത്താൻ താഴ്‍വരയിൽ ആരുമുണ്ടാകില്ലെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ അർപ്പണബോധമുള്ള ഏതെങ്കിലും വ്യക്തിക്ക് ഇതൊക്കെ അംഗീകരിക്കാൻ കഴിയുമോ? പ്രധാനമന്ത്രി മോദി പാർലമെന്റിൽ ചോദിച്ചു.

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയ്‌ക്കെതിരായ ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതിനായി മോദി അക്ഷരാർത്ഥത്തിൽ 'ഫേക്കിംഗ് ന്യൂസ്' എന്ന ആക്ഷേപഹാസ്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 'വ്യാജ വാര്‍ത്ത'യാണ് യഥാര്‍ഥ വാര്‍ത്ത എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഉദ്ധരിച്ചത്. ഇതിനെ പരിഹസിച്ച കോണ്‍ഗ്രസ്, വാട്സ്ആപ്പ് യൂണിവേഴ്‍സിറ്റി ബിരുദമുണ്ടായാല്‍ ഇതൊക്കെ കാണേണ്ടി വരുമെന്ന് പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയാല്‍ കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്ന ഭൂകമ്പം ഉണ്ടാകുമെന്ന് ദേശീയ കോൺഫറൻസ് നേതാവ് പറഞ്ഞിട്ടില്ലെന്ന് ഉമര്‍ അബ്ദുല്ലയുടെ പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ നടന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മറുപടി പ്രസംഗമാണ് പരിഹാസത്തിന് അടിസ്ഥാനം. പ്രതിപക്ഷത്തെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെയും പരിഹസിച്ചായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ വ്യാജ വാര്‍ത്ത യഥാര്‍ഥ വാര്‍ത്തയാണെന്ന് കരുതി ഉദ്ധരിച്ച മോദി സ്വയം പരിഹാസ്യനാകുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ബി.ജെ.പി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.