LiveTV

Live

National

ഡല്‍ഹിയില്‍ ബി.ജെ.പിക്ക് എത്ര സീറ്റ് കിട്ടും ? അമിത് ഷായുടെ പ്രവചനം ഇങ്ങനെ...

ബി.ജെ.പി അഭിമാന പോരാട്ടമായി കരുതുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. 

ഡല്‍ഹിയില്‍ ബി.ജെ.പിക്ക് എത്ര സീറ്റ് കിട്ടും ? അമിത് ഷായുടെ പ്രവചനം ഇങ്ങനെ...

ഡല്‍ഹിയില്‍ പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. “പ്രചാരണ വേളയിൽ ഡല്‍ഹിയിലെ ജനങ്ങളുമായി സംവദിക്കാൻ അവസരം ലഭിച്ചു. തെറ്റായ വാഗ്ദാനങ്ങൾ, പ്രീണിപ്പിക്കല്‍, അരാജകത്വം എന്നിവ കാരണം ദുരിതമനുഭവിക്കുന്ന ഡല്‍ഹി ഇപ്പോൾ വികസനം മാത്രമാണ് ആഗ്രഹിക്കുന്നത്. ഡല്‍ഹിയിൽ ബി.ജെ.പിക്കുള്ള പിന്തുണ വിലയിരുത്തിയത് അനുസരിച്ച്, ജനവിധി വരുന്ന ഫെബ്രുവരി 11 ന് 45 ലധികം സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കാനുള്ള പാതയിലാണ് ബി.ജെ.പിയെന്ന് വ്യക്തമാണ്.'' അമിത് ഷാ പറഞ്ഞു.

ബി.ജെ.പി അഭിമാന പോരാട്ടമായി കരുതുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. ഷായ്ക്ക് പിന്തുണയുമായി നൂറുകണക്കിന് എം.പിമാരും നിരവധി മന്ത്രിമാരും പ്രചാരണത്തില്‍ അണിനിരന്നു. പാർട്ടിയുടെ സംസ്ഥാന ഓഫീസിൽ മിക്ക ദിവസങ്ങളിലും അമിത് ഷാ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. “പാതിരാത്രി വരെ നീണ്ട യോഗങ്ങളില്‍ എല്ലാ എം‌.പിമാരും മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു. ഇനിയും ചെയ്തു തീര്‍ക്കേണ്ട ജോലികളെക്കുറിച്ചും മറ്റും അമിത് ഷാ നേതാക്കന്‍മാര്‍ക്ക് വ്യക്തിപരമായി തന്നെ നിര്‍ദേശം നല്‍കിയിരുന്നു,” മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അമിത് ഷാ റോഡ് ഷോകൾ ഉൾപ്പെടെ 50 പൊതുയോഗങ്ങളില്‍ പങ്കെടുത്തപ്പോള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ 44 യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഞായറാഴ്ച ഷാലിമാർ ബാഗ്, രോഹിണി, ആദർശ് നഗർ, തിമർപൂർ തുടങ്ങിയ പ്രദേശങ്ങളിലെ പാർട്ടി പ്രവർത്തകരുമായി അമിത് ഷാ കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ട്. പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന കാര്യത്തില്‍ ആരുടെ മനസിലും യാതൊരു സംശയവും ഉണ്ടാകരുതെന്നും മറ്റു തരത്തിലുള്ള പ്രചാരണങ്ങള്‍ വീഴരുതെന്നും അമിത് ഷാ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.