LiveTV

Live

National

‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ ട്വിറ്ററില്‍ ട്രെന്‍ഡിങ്; ബി.ജെ.പിക്കെതിരെ ട്രോളുകള്‍

സിനിമക്ക് അകത്തും പുറത്തും വിജയ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണ് നിലവിലെ ചോദ്യംചെയ്യലും റെയ്ഡും എന്നാണ് പൊതുവെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ ട്വിറ്ററില്‍ ട്രെന്‍ഡിങ്; ബി.ജെ.പിക്കെതിരെ ട്രോളുകള്‍

തമിഴ് സിനിമാതാരം വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുമ്പോള്‍ ട്വിറ്ററില്‍ തരംഗമായി 'വി സ്റ്റാന്‍ഡ് വിത്ത് വിജയ്' ഹാഷ് ടാഗ്. #WestandwithVijay എന്ന ഹാഷ്ടാഗില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത് ലക്ഷക്കണക്കിന് ട്വീറ്റുകളാണ്. ബി.ജെ.പിയുടെ നയങ്ങളെ വിമര്‍ശിക്കുന്ന വിജയ്‍യുടെ സിനിമകളിലെ സീനുകള്‍ ഉള്‍പ്പെടുത്തിയുള്ള ട്രോളുകളുമുണ്ട്.

സിനിമക്ക് അകത്തും പുറത്തും വിജയ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണ് നിലവിലെ ചോദ്യംചെയ്യലും റെയ്ഡും എന്നാണ് പൊതുവെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

പ്രതികരണവുമായി മലയാളികളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. പൌരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് രജനീകാന്ത് മുന്നോട്ട് വന്നതും അദ്ദേഹത്തെ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ഇന്നലെ മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് വിജയ്‍യെ ചെന്നൈയിലെ വീട്ടിലെത്തിച്ച് ആദായ നികുതി വകുപ്പ് ചോദ്യംചെയ്യുന്നത്. തുടര്‍ച്ചയായ ചോദ്യംചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്. ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിർമാണ കമ്പനിയും വിജയ്‍യും നൽകിയ കണക്കുകളില്‍ വൈരുധ്യമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ചോദ്യംചെയ്യല്‍ തുടരവേ സംയമനം പാലിക്കണമെന്ന് ആരാധകര്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.