LiveTV

Live

National

ചെന്നൈയിലെ ആദായനികുതി പരിശോധന: വ്യവസായിയില്‍ നിന്ന് 65 കോടി പിടിച്ചെടുത്തു

ബിഗില്‍ നിര്‍മാതാക്കളായ എ.ജി.എസ് ഫിലിംസിന് സാമ്പത്തിക സഹായം നൽകിയ വ്യവസായി അൻബു ചെഴിയന്റെ ഓഫീസിൽ നിന്നാണ് പണം പിടിച്ചെടുത്തത്.

ചെന്നൈയിലെ ആദായനികുതി പരിശോധന: വ്യവസായിയില്‍ നിന്ന് 65 കോടി പിടിച്ചെടുത്തു

ചെന്നൈയിലെ ആദായ നികുതി പരിശോധനയില്‍ കണക്കിൽപ്പെടാത്ത 65 കോടി പിടിച്ചെടുത്തു. ബിഗില്‍ നിര്‍മാതാക്കളായ എ.ജി.എസ് ഫിലിംസിന് സാമ്പത്തിക സഹായം നൽകിയ വ്യവസായി അൻബു ചെഴിയന്റെ ഓഫീസിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ചെന്നൈയിലെ ഓഫീസിൽ നിന്ന് 50 കോടിയും മധുരയിൽ നിന്ന് 15 കോടിയും പിടിച്ചെടുത്തു. ബിഗിൽ നിർമ്മാതാക്കളായ എ.ജി.എസ് ഫിലിംസിന്റെ ഓഫീസിൽ നിന്ന് ഇന്നലെ 24 കോടി പിടിച്ചെടുത്തിരുന്നു.

‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ ട്വിറ്ററില്‍ ട്രെന്‍ഡിങ്; ബി.ജെ.പിക്കെതിരെ ട്രോളുകള്‍
Also Read

‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ ട്വിറ്ററില്‍ ട്രെന്‍ഡിങ്; ബി.ജെ.പിക്കെതിരെ ട്രോളുകള്‍

അതേസമയം നടൻ വിജയിയുടെ വീട്ടിലെ പരിശോധന തുടരുകയാണ്. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിർമാണ കമ്പനിയും വിജയും നൽകിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി പറയുന്നത്.