LiveTV

Live

National

ഇന്ത്യക്കായി മുസ്‍ലിംകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

ബി​.ബി​.സി ഹി​ന്ദി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ യോ​ഗി​യു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശം

ഇന്ത്യക്കായി മുസ്‍ലിംകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

മുസ്‍ലിംകള്‍ക്കെതിരെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി വീണ്ടും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. വി​ഭ​ജ​ന​ശേ​ഷം ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ മു​സ്‌​‌ലിങ്ങൾ തീ​രു​മാ​നി​ച്ചെ​ങ്കി​ലും രാ​ജ്യ​ത്തി​നു​വേ​ണ്ടി അവർ ഒ​രു സ​ഹാ​യ​വും ചെ​യ്തി​ല്ലെ​ന്നാ​ണ് അദ്ദേഹം പ​രാ​മ​ർ​ശം നടത്തിയത്. ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്ക​വെ​യാ​ണ് ബി​.ബി​.സി ഹി​ന്ദി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ യോ​ഗി​യു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശം. പാ​ക്കി​സ്ഥാ​ൻ എ​ന്ന രാ​ജ്യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ വി​ഭ​ജ​ന​ത്തെ എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു മു​സ്‌ലിങ്ങൾ ചെ​യ്യേ​ണ്ടി​യി​രു​ന്ന​തെ​ന്നും യോ​ഗി പ​റ​ഞ്ഞു.