LiveTV

Live

National

വികസനം വാഗ്ദാനം ചെയ്തു, നടപ്പാക്കുന്നത് വെറുപ്പും; പാർലമെന്റില്‍ ആഞ്ഞടിച്ച് മഹുവ മോയിത്ര, കൈയടിച്ച് സോഷ്യല്‍ മീഡിയ

തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ബംഗാളിലെ കൃഷ്ണ നഗര്‍ ലോക്സഭാ മണ്ഡലത്തെയാണ് മഹുവ പ്രതിനിധീകരിക്കുന്നത്

വികസനം വാഗ്ദാനം ചെയ്തു, നടപ്പാക്കുന്നത് വെറുപ്പും; പാർലമെന്റില്‍ ആഞ്ഞടിച്ച് മഹുവ മോയിത്ര, കൈയടിച്ച് സോഷ്യല്‍ മീഡിയ

പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യമെങ്ങും പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കെ ലോക്‍സഭയില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയിത്ര. ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കവെ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തെ​യും അ​തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ കൈ​കാ​ര്യം​ചെ​യ്യു​ന്ന രീ​തി​യെ​യും അ​വ​ർ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു.​ മഹുവ മോയിത്രയുടെ പ്രസംഗത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

മഹുവ മോയിത്രയുടെ പ്രസംഗത്തില്‍ നിന്ന്

“മ​ര്യാ​ദ കെ​ട്ട സ​ർ​ക്കാ​റാ​ണി​ത്, നിങ്ങള്‍ക്കു വിലയേറിയ വോട്ട് തന്നു വിജയിപ്പിച്ച ഓരോ വ്യക്തിയേയും നിങ്ങള്‍ വഞ്ചിച്ചിരിക്കുന്നു. വോട്ട് തന്നവരോട് നിങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നത് പൗരത്വം തെളിയിക്കാനുള്ള രേഖ. ഇതില്‍പ്പരം ഒരു ചതിയും വഞ്ചനയും സ്വതന്ത്ര ഇന്ത്യ കണ്ടിട്ടേയില്ല. ‘ദേശീയ പൗരത്വ നിയമവും പൗരത്വ റജിസ്റ്ററും ജനസംഖ്യാ കണക്കെടുപ്പും ഏകാധിപത്യ ഭരണകൂടത്തിന്റെ തന്ത്രങ്ങളാണ്. ഇഷ്ടമില്ലാത്തവരെ ഒറ്റപ്പെടുത്താനും ചാപ്പകുത്തി മാറ്റിനിര്‍ത്താനും ഒടുവില്‍ അവരെ ഇല്ലാതാക്കാനുമുള്ള ഹീനമായ തന്ത്രം. ഇതിന് ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് വിചാരിക്കരുത്. ത​ങ്ങ​ൾ നേ​ടി​യ ‘ച​രി​ത്ര​പ​ര​മാ​യ ജ​ന​വി​ധി’​ക്ക്​ വോ​ട്ടു​ചെ​യ്​​ത 67 ശ​ത​മാ​ന​ത്തി​ൽ 37 ശ​ത​മാ​ന​ത്തി​​​ന്റെ പി​ന്തു​ണ​യേ ഉ​ള്ളൂ എ​ന്ന്​ ബി.​ജെ.​പി ഓ​ർ​ക്കു​ന്ന​ത്​ ന​ന്ന്.

ജനങ്ങള്‍ നിങ്ങളെ വോട്ടു ചെയ്തു വിജയിപ്പിച്ചത് വികസനത്തിനുവേണ്ടിയാണെന്നു മറക്കരുത്. കുടില തന്ത്രങ്ങളില്‍നിന്നു രൂപപ്പെടുത്തിയ നിയമങ്ങളും വിദ്വേഷ പ്രസംഗങ്ങളുമാണ് ഭരണകക്ഷിയിലെ ഓരോ അംഗങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പി ഇപ്പോള്‍ നടപ്പാക്കുന്ന ഈ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിലൂടെ ഞ​ങ്ങ​ളു​ടെ പി​താ​ക്ക​ളെ ഭീ​ക​ര​വാ​ദി​ക​ളും ഞ​ങ്ങ​ളു​ടെ മ​ക്ക​ളെ ദേ​ശ​ദ്രോ​ഹി​ക​ളു​മാ​ക്കു​ന്ന നാ​സി ഭ​ര​ണ​കൂ​ട​ത്തിന്റെ അ​തേ ആ​ഖ്യാ​ന​മാ​ണ്​ ബി.​ജെ.​പി നി​ർ​മി​ച്ചെ​ടു​ക്കു​ന്ന​ത്. ” മഹുവ മോയിത്ര കൂട്ടിച്ചേര്‍ത്തു.

നേരത്തെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലും മഹുവ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഫാസിസം നടപ്പാക്കുമ്പോള്‍ പ്രത്യക്ഷമാകുന്ന ഏഴു ലക്ഷണങ്ങളായിരുന്നു മഹുവ മോയിത്രയുടെ പ്രസംഗത്തിന്റെ മുഖ്യഭാഗം. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ബംഗാളിലെ കൃഷ്ണ നഗര്‍ ലോക്സഭാ മണ്ഡലത്തെയാണ് മഹുവ പ്രതിനിധീകരിക്കുന്നത്.