LiveTV

Live

National

അതിർത്തിയിലെ സൈനികർക്ക് അവഗണന; തണുപ്പ് പ്രതിരോധിക്കാൻ പുതിയ വസ്ത്രങ്ങളില്ലെന്ന് സി.എ.ജി റിപ്പോർട്ട്

സിയാച്ചിൻ, ലഡാക് തുടങ്ങിയ അതിശൈത്യ മേഖലകളിലെ സൈനികർക്കാണ് റേഷനും, തണുപ്പ് പ്രതിരോധ വസ്ത്രങ്ങളും ശരിയാം വിധം ലഭിക്കാത്തത്

അതിർത്തിയിലെ സൈനികർക്ക് അവഗണന; തണുപ്പ് പ്രതിരോധിക്കാൻ പുതിയ വസ്ത്രങ്ങളില്ലെന്ന് സി.എ.ജി റിപ്പോർട്ട്

അതിർത്തിയിലെ അതി ശൈത്യ മേഖലകളിൽ കാവൽ നിൽക്കുന്ന സൈനികർക്ക് മതിയായ റേഷനോ തണുപ്പ് പ്രതിരോധിക്കാനുളള വസ്ത്രങ്ങളോ നല്‍കിയിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ട്‌. 2015 മുതൽ പുതിയ ജാക്കറ്റുകളും മാസ്കുകളോ ബൂട്ടുകളോ നൽകിയില്ല. ലോക്സഭയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സി.എ.ജി വെച്ചത്.

സിയാച്ചിൻ, ലഡാക് തുടങ്ങിയ അതിശൈത്യ മേഖലകളിലെ സൈനികർക്കാണ് റേഷനും, തണുപ്പ് പ്രതിരോധ വസ്ത്രങ്ങളും ശെരിയാം വിധം ലഭിക്കാത്തത്.

2015-16, 2017-18 കാലഘട്ടത്തിൽ പുതിയ ജാക്കറ്റുകളും, ബൂട്ടുകളും, സ്‍ലീപ്പിംഗ് ബാഗുകളും ലഭിച്ചില്ല. കൊടും തണുപ്പിലും സൈനികര്‍ പഴയവ തന്നെ ഉപയോഗികേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി ആണ് സിയച്ചിനിൽ രേഖപ്പെടുത്തിയ താപനില. മഞ്ഞിനെ പ്രതിരോധിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നൂതന നിലവാരത്തിലുള്ളവ ലഭ്യമാക്കണമെന്നിരിക്കേ സൈനികരെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. സിയച്ചിനിൽ ജോലി ചെയ്യുന്ന ഒരു സൈനികന് മാത്രം തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾക്കായി ചെലവാക്കാൻ അനുവദിച്ചിട്ടുള്ളത് 1ലക്ഷം രൂപയാണ്. എന്നാൽ ഇത് ഉപയോഗിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.