LiveTV

Live

National

ഷ​ഹീ​ൻ​ബാ​ഗി​ൽ വെ​ടി​വെപ്പ് ന​ട​ത്തി​യ യു​വാ​വ് ആം ​ആ​ദ്മിക്കാരനല്ലെന്ന് കു​ടും​ബം

ത​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ഇ​ത്ത​വ​ണ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​ന് വ​ന്ന​പ്പോ​ൾ അ​വ​രേ​യും സ്വീ​ക​രി​ച്ചു- ഗ​ജെ സിം​ഗ് പ​റ​ഞ്ഞു

ഷ​ഹീ​ൻ​ബാ​ഗി​ൽ വെ​ടി​വെപ്പ് ന​ട​ത്തി​യ യു​വാ​വ് ആം ​ആ​ദ്മിക്കാരനല്ലെന്ന് കു​ടും​ബം

ഷ​ഹീ​ൻ​ബാ​ഗി​ൽ വെ​ടി​വെപ്പ് ന​ട​ത്തി​യ യു​വാ​വ് ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കാ​ര​നാ​ണെ​ന്ന ഡ​ൽ​ഹി പോ​ലീ​സ് വാ​ദം ത​ള്ളി യു​വാ​വി​ന്‍റെ കു​ടും​ബം. ത​നി​ക്കോ മ​ക​നോ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി യാ​തോ​രു​ബ​ന്ധ​വും ഇ​ല്ലെ​ന്ന് വെ​ടി​വെപ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ക​പി​ൽ ഗുജ്ജറുടെ പി​താ​വ് ഗ​ജെ സിം​ഗ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി നേ​താ​ക്ക​ൾ എ​ത്തി​യ​പ്പോ​ൾ ആം ​ആ​ദ്മി​പാ​ർ​ട്ടി​യു​ടെ തൊ​പ്പി​ധ​രി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. പ്ര​ചാ​ര​ണ​ത്തി​നാ​യി ബി​.ജെ.​പി സ്ഥാ​നാ​ർ​ഥി എ​ത്തി​യ​പ്പോ​ൾ അ​വ​രേ​യും സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും ഗ​ജെ സിം​ഗ് വി​ശ​ദീ​ക​രി​ച്ചു. താ​ൻ ബി.‌​എ​സ്‌.​പി​ അംഗമായിരുന്നു, ബി.‌​എ​സ്‌​.പി സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​സു​ഖം വ​ന്ന​തി​നു​ശേ​ഷം രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചു. ത​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ഇ​ത്ത​വ​ണ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​ന് വ​ന്ന​പ്പോ​ൾ അ​വ​രേ​യും സ്വീ​ക​രി​ച്ചു- ഗ​ജെ സിം​ഗ് പ​റ​ഞ്ഞു.

ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തയാള്‍ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് പോലീസ്
Also Read

ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തയാള്‍ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് പോലീസ്

പോ​ലീ​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് ക​പി​ൽ ബൈ​സ​ല​യു​ടെ പി​തൃ​സ​ഹോ​ദ​ര​ൻ ഫ​ത്തേ സിം​ഗ് ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​പി​ലി​ന് ഒ​രു രാ​ഷ്‌​ട്രീ​യ​പാർ​ട്ടി​യു​മാ​യും ബ​ന്ധ​മി​ല്ല. ക​പി​ലി​ന്‍റെ അ​ച്ഛ​ൻ ഗ​ജേ സിം​ഗ് 2008ൽ ​ബി​.എ​സ്.പി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷം കു​ടും​ബ​ത്തി​ലെ ആ​ർ​ക്കും ഒ​രു രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​യു​മാ​യും ബ​ന്ധ​മി​ല്ല- ഫ​ത്തേ സിം​ഗ് പ​റ​ഞ്ഞു. ക​പി​ൽ ബൈ​സ​ല​ത്തി​ന്‍റെ ഫോ​ണി​ൽ​നി​ന്നും ല​ഭി​ച്ച ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടാ​ണ് ആം ​ആ​ദം​മി ബ​ന്ധം പോ​ലീ​സ് ആ​രോ​പി​ച്ച​ത്. ക​പി​ൽ ബൈ​സ​ല​യും പി​താ​വും ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യം ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​താ​യി ഡ​ൽ​ഹി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ (ക്രൈം ​ബ്രാ​ഞ്ച്) രാ​ജേ​ഷ് ദേ​വ് ആ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​.എ.പി നേ​താ​ക്ക​ൾ​കൊ​പ്പ​മു​ള്ള ക​പി​ലി​ന്‍റെ ചി​ത്ര​ങ്ങ​ളും പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.