LiveTV

Live

National

ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം ശഹീന്‍ ബാഗ്, ജാലിയന്‍വാലാ ബാഗ് ആയേക്കുമെന്ന് ഉവൈസി

ഉവൈസി പറഞ്ഞു. എൻ.‌പി‌.ആറിനെക്കുറിച്ചും എൻ‌.ആർ‌.സിയെക്കുറിച്ചും സംസാരിച്ച ഉവൈസി, 2024 വരെ എൻ‌.ആർ.‌സി നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 

ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം ശഹീന്‍ ബാഗ്, ജാലിയന്‍വാലാ ബാഗ് ആയേക്കുമെന്ന് ഉവൈസി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌.എ‌.എ) 50 ദിവസമായി പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന ശഹീൻ ബാഗില്‍ നിന്ന് സമരക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സർക്കാർ ബലപ്രയോഗം നടത്തിയേക്കുമെന്ന് സംശയിക്കുന്നതായി എ‌.ഐ‌.എം.ഐ‌.എം മേധാവി അസദുദ്ദീൻ ഉവൈസി. ഫെബ്രുവരി എട്ടിനുശേഷം ശഹീൻ ബാഗില്‍ നിന്ന് സമരക്കെ ഒഴിപ്പിക്കുമെന്ന് സർക്കാരിൽ നിന്ന് സൂചനകളുണ്ടെന്ന് ഉവൈസിയോട് എ.എന്‍.ഐയോട് പറഞ്ഞു.

“അവർ സമരക്കാര്‍ക്ക് നേരെ വെടിവച്ചേക്കാം, അവർ ശഹീൻ ബാഗിനെ ജാലിയൻവാലാ ബാഗാക്കി മാറ്റിയേക്കും. ഇത് സംഭവിക്കാനുള്ള സാധ്യതകളുണ്ട്. വെടിവെക്കാന്‍ ബി.ജെ.പി മന്ത്രി തന്നെ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇതിന് സർക്കാർ ഉത്തരം നൽകണം.'' ഉവൈസി പറഞ്ഞു. എൻ.‌പി‌.ആറിനെക്കുറിച്ചും എൻ‌.ആർ‌.സിയെക്കുറിച്ചും സംസാരിച്ച ഉവൈസി, 2024 വരെ എൻ‌.ആർ.‌സി നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. എന്‍.പി.‌ആറിനായി അവർ എന്തിനാണ് 3900 കോടി രൂപ ചെലവഴിക്കുന്നത്? ഞാൻ ഒരു ചരിത്ര വിദ്യാർഥിയായതിനാലാണ് എനിക്ക് ഇങ്ങനെ തോന്നുന്നത്. ഹിറ്റ്‍ലര്‍ തന്റെ ഭരണകാലത്ത് രണ്ടുതവണ സെൻസസ് നടത്തി, അതിനുശേഷം അദ്ദേഹം ജൂതന്‍മാരെ ഗ്യാസ് ചേമ്പറിൽ തള്ളുകയായിരുന്നു. നമ്മുടെ രാജ്യം ആ വഴിക്ക് പോകാൻ പാടില്ലെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.