LiveTV

Live

National

കശ്മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കണം, തടവിലുള്ളവരെ മോചിപ്പിക്കണം: മോദിക്ക് യെച്ചൂരിയുടെ കത്ത്

കശ്‌മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ട് ആറ് മാസം കഴിഞ്ഞ പശ്ചാത്തലത്തിലാണ് കത്തെഴുതിയത്.

കശ്മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കണം, തടവിലുള്ളവരെ മോചിപ്പിക്കണം: മോദിക്ക് യെച്ചൂരിയുടെ കത്ത്

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കശ്മീരിൽ തടവിലാക്കിയവരെ ഉടൻ വിടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തയച്ചു. കശ്മീരിലെ ആശയ വിനിമയ സംവിധാനങ്ങൾ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കശ്‌മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ട് ആറ് മാസം കഴിഞ്ഞ പശ്ചാത്തലത്തിലാണ് കത്തെഴുതിയത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ 2019 ആഗസ്തില്‍ ആയിരക്കണക്കിന് പേരാണ് ജമ്മു കശ്മീരില്‍ തടവിലാക്കപ്പെട്ടതെന്ന് യെച്ചൂരി കത്തില്‍ പറയുന്നു. തടവിലാക്കപ്പെട്ടവരില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയുമുണ്ട്. ഇവരെയെല്ലാം മോചിപ്പിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും പുനസ്ഥാപിക്കണമെന്നാണ് യെച്ചൂരിയുടെ അഭ്യര്‍ഥന.

അടിച്ചേല്‍പിക്കപ്പെട്ട ദുരിതം മേഖലയുടെ സമ്പദ് വ്യവസ്ഥയെയും തകര്‍ത്തു. പ്രദേശത്തെ ആശയവിനിമയം എത്രയുംവേഗം പുനസ്ഥാപിക്കണമെന്നും യെച്ചൂരി മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.