LiveTV

Live

National

നിര്‍ഭയ കേസ്; മരണവാറണ്ട് സ്റ്റേ ചെയ്തുള്ള ഹരജിയില്‍ വിധി ഇന്ന്

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്

 നിര്‍ഭയ കേസ്; മരണവാറണ്ട് സ്റ്റേ ചെയ്തുള്ള ഹരജിയില്‍ വിധി ഇന്ന്

നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. ഒരു കേസിലെ പ്രതികളെ വെവ്വേറെ ദിവസങ്ങളില്‍ തൂക്കിലേറ്റാനാകുമോ എന്ന് വ്യക്തമാക്കുന്നതാകും ഹൈക്കോടതി വിധി.

നിര്‍ഭയ കേസ്: മരണവാറണ്ട് സ്റ്റേക്കെതിരെ നല്‍കിയ ഹരജി വിധി പറയാന്‍ മാറ്റി
Also Read

നിര്‍ഭയ കേസ്: മരണവാറണ്ട് സ്റ്റേക്കെതിരെ നല്‍കിയ ഹരജി വിധി പറയാന്‍ മാറ്റി

അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് അവധിദിനമായ ഞായറാഴ്ച പ്രത്യേകം ചേര്‍ന്നാണ് ‌ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്‍റെ ഹരജി പരിഗണിച്ചിരുന്നത്. പ്രതികളുടെ വധശിക്ഷ വെവ്വേറെ ദിവസങ്ങളില്‍ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം. ഒരു കേസിലെ പ്രതികളെ ഒന്നിച്ച് മാത്രമേ തൂക്കിലേറ്റാവൂവെന്ന വാദം ഇരകളുടെ മാനസികാവസ്ഥ പരിഗണിക്കാത്തതാണ്. രാജ്യത്തെ നടുക്കിയ ക്രൂര കൃത്യത്തിൽ പ്രതികളുടെ ശിക്ഷ നീട്ടിക്കൊണ്ടു പോകുന്നത് ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ‌കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചിരുന്നു.

നിര്‍ഭയ പ്രതികളെ നാളെ തൂക്കിലേറ്റുകയില്ല: പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തു
Also Read

നിര്‍ഭയ പ്രതികളെ നാളെ തൂക്കിലേറ്റുകയില്ല: പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തു

ദയാഹരജി തള്ളിയവരുടെ കാര്യത്തിൽ ഉടൻ തീരുമാനം എടുക്കണംമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആവശ്യം. ‌ജയിൽ ചട്ടപ്രകാരം വെവ്വേറെ ശിക്ഷ നടപ്പിലാക്കാൻ സാധിക്കില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വധശിക്ഷ നടപ്പാക്കുന്നതിന് ഭരണഘടനയിൽ സമയ പരിധി നിശ്ചയിച്ചിട്ടില്ല. കേന്ദ്രസർക്കാർ കോടതിയെ സമീപിച്ചതിലും പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ഇന്നുച്ചക്ക് 2.30നാണ് ഡല്‍ഹി ഹൈക്കോടതി വിധി പറയുക.

നിര്‍ഭയ കേസ്‌; വിനയ് ശര്‍മയുടെ ദയാഹരജി തള്ളിയതിന് പിന്നാലെ  അക്ഷയ് കുമാര്‍ ദയാഹരജി നല്‍കി
Also Read

നിര്‍ഭയ കേസ്‌; വിനയ് ശര്‍മയുടെ ദയാഹരജി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാര്‍ ദയാഹരജി നല്‍കി